Saturday, October 10, 2026
HomeENTERTAINMENT“ലിയോ' ട്രെയിലർ എത്തി; വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകൾ

“ലിയോ’ ട്രെയിലർ എത്തി; വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകൾ

Published on

വിജയ് നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം “ലിയോ’യുടെ തീപ്പൊരി ട്രെയിലർ എത്തി. ദളപതിയുടെ അതിഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലർ കണ്ടത് പത്ത് ലക്ഷം ആളുകളാണ്.

ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോൾഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അർജുനും വരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. കേരളത്തിൽ ഇതുവരെ കാണാത്ത തിയറ്റർ റിലീസും പ്രൊമോഷൻ പരിപാടികളുമാണ് ഒക്ടോബർ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്.

ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കൾ.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്. ലിയോ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

താരസംഘടനയായ അമ്മയെ ഇനി എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും

താരസംഘടനയായ ‘അമ്മ’യെ ഇനി എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും. ഗണേഷ് കുമാർ, സുരേഷ്...

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെയുള്ളവരാണ് രാജി വച്ചത്. ജനറൽ ബോഡിയിലെ...

“സഞ്ജു കളിച്ച ഓരോ ഷോട്ടും ലാന്‍ഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്ക്” : മുഖ്യമന്ത്രി പിണറായി വിജയൻ

ടി-ട്വന്റി ലോകകപ്പിൽ സഞ്ജു സാംസൺ കളിച്ച ഓരോ ഷോട്ടും ലാൻഡ് ചെയ്തത് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളിലേക്കാണെന്ന് മുഖ്യമന്ത്രി പിണറായി...