Sunday, October 18, 2026
HomeFEATUREDലവ് ജിഹാദ് ആരോപണം ബി.ജെ.പി-എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവ്: മുസ്ലിം ലീഗ്

ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവ്: മുസ്ലിം ലീഗ്

Published on

ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബി.ജെ.പി-എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് മുസ്‍ലിം ലീഗ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രസ്താവന അധാർമികമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. തെറ്റായ താവളത്തിൽ ജോസ് കെ മാണി എത്തിയതിന്റെ ലക്ഷണമാണ് പ്രസ്താവനയെന്നും ഇ.ടി മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എൽഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ആദ്യമായാണ് ലവ് ജിഹാദ് വിഷയം ഉന്നയിക്കുന്നത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കപ്പെടണമെന്ന ആവശ്യമാണ് ജോസ് കെ മാണി ഉന്നയിച്ചത്. ഹൈക്കോടതി പോലും ലവ് ജിഹാദ് ഇല്ല എന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ഇങ്ങനെയൊരു പ്രശ്നം ഉയ‍ര്‍ന്നു വന്നിട്ടുണ്ട്. ഈ വിഷയം പരിശോധിക്കപ്പെടണം. വിഷയത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അഡ്രസ് ചെയ്യപ്പെടണം. എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

ഇതുവരെ കേരളത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലാരും ഉന്നയിക്കാത്ത ആവശ്യമാണ് ജോസ് കെ. മാണിയുടേത്. ഇതിന്റെ ചുവടുപിടിച്ച് ലവ് ജിഹാദ് വിഷയം ചർച്ച ചെയ്യാൻ ഇടതു മുന്നണി തയാറാകണമെന്ന ആവശ്യവുമായി കാത്തലിക് ഫോറം അടക്കം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ ലവ് ജിഹാദ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറുകയാണ്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this