Wednesday, February 11, 2026
HomeTOP NEWSINDIAരാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങൾ സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം; നിയമസാധുത...

രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങൾ സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം; നിയമസാധുത ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതി

Published on

രാഷ്ട്രീയ നേതാക്കൾ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതി. സമാനമായ പ്രതിഷേധ പ്രകടനം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം എന്നും കോടതി ചോദിച്ചു. 2022ൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുകയായിരുന്നു കോടതി.

“സമാനമായ ഒരു പ്രതിഷേധം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലം? ആ സാഹചര്യത്തിലും അവർക്കെതിരായ ക്രിമിനൽ കേസ് ഒഴിവാക്കുമോ?” – ജസ്റ്റിസ് പ്രശാന്ത് കുമാർ ചോദിച്ചു. ജസ്‌റ്റിസുമാരായ ഋഷികേശ് റോയ്, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പ്രതിഷേധവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സൂക്ഷമായി പരിശോധിക്കുകയാണെന്ന് വ്യക്തമാക്കി കർണാടക സർക്കാരിനും പരാതിക്കാരനും കോടതി നോട്ടിസ് അയച്ചു.

നിയമസംവിധാനത്തിൻ്റെ നിഷ്‌പക്ഷതയിൽ ആശങ്ക പ്രകടിപ്പിച്ച കോടതി രാഷ്ട്രീയക്കാർ ഉൾപ്പെട്ട കേസുകളിലെ തീരുമാനങ്ങൾ കോടതി പരിശോധിക്കുകയാണെന്നും അറിയിച്ചു. ഇവർക്കെതിരായ നടപടികൾ കോടതി സ്‌റ്റേ ചെയ്‌തിട്ടുണ്ട്.

2022ൽ അന്നത്തെ മന്ത്രിയായിരുന്ന കെ.എസ്. ഈശ്വരപ്പ അഴിമതി നടത്തിയെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്. കർണാടക ഹൈക്കോടതി ഇവർക്ക് 10,000 രൂപ പിഴ വിധിച്ചിരുന്നു. മാർച്ച് ആറിന് പ്രത്യേക കോടതിക്ക് മുൻപാകെ ഹാജരാകാനും നിർദേശിച്ചിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this