Wednesday, February 11, 2026
HomeNewsരാത്രിയിൽ ഏറ്റവും മനോഹരമായ ലോകനഗരങ്ങളുടെ പട്ടിക, ഒന്നാംസ്ഥാനം നേടി ദുബായ്

രാത്രിയിൽ ഏറ്റവും മനോഹരമായ ലോകനഗരങ്ങളുടെ പട്ടിക, ഒന്നാംസ്ഥാനം നേടി ദുബായ്

Published on

രാത്രിയിൽ ഏറ്റവും മനോഹരമായ ലോകനഗരങ്ങളുടെ പട്ടികയിൽ ദുബായിക്ക് ഒന്നാംസ്ഥാനം. 136 നഗരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഹോളിഡേ കമ്പനിയായ ട്രാവൽബാഗ് നടത്തിയ പഠനത്തിലാണ് ദുബായിയെ തിരഞ്ഞെടുത്തത്.

ഇൻസ്റ്റഗ്രാം ഹാഷ് ടാഗുകൾ, പ്രകാശ-ശബ്ദ‌മലിനീകരണങ്ങളുടെ നില, രാത്രികാലസുരക്ഷ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാത്രികാലസൗന്ദര്യത്തിൽ ആഗോളതലത്തിൽ ദുബായ് ഒന്നാമതെത്തിയത്. 27,387 ആളുകളാണ് ഇൻസ്റ്റഗ്രാം ഹാഷ് ടാഗിലൂടെ നഗരത്തിൻ്റെ രാത്രിസൗന്ദര്യം പങ്കുവച്ചത്.

സുരക്ഷയിൽ ആഗോളതലത്തിൽ നാലാംസ്ഥാനവും എമിറേറ്റിന് ലഭിച്ചിരുന്നു. രാപകൽഭേദമന്യേ സുരക്ഷിതമായി പര്യവേക്ഷണം ചെയ്യാവുന്ന നഗരമാണിതെന്ന് ട്രാവൽബാഗിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

വിപുലമായ സുരക്ഷാസംവിധാനങ്ങളാണ് എമിറേറ്റിലുള്ളത്. അടിസ്ഥാനസൗകര്യവികസനത്തിലും നഗരപരിപാലനത്തിലും മുൻപന്തിയിലുമാണ്. എമിറേറ്റിലെ കർശനനിയമങ്ങളും നിയന്ത്രണങ്ങളും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this