
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേർ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 3,38,439 പേർ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.രാജ്യത്തെ മൊത്തം കോവിഡ് കണക്കുകൾ 2,06,65,148 ആയി. 1,69,51,731 പേർ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേർ ഇതുവരെ രാജ്യത്ത് വാക്സിൻ സ്വീകരിച്ചു.


