Wednesday, February 11, 2026
HomeTOP NEWSINDIAയൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ചാനലിൽ പ്രാണ പ്രതിഷ്‌ഠയുടെ...

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ ചാനലിൽ പ്രാണ പ്രതിഷ്‌ഠയുടെ ലൈവ് കണ്ടത് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകൾ

Published on

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിൽ ആഗോള റെക്കോർഡ് നേടി നരേന്ദ്ര മോദി. ഇന്നലെ പ്രധാനമന്ത്രിയുടെ ചാനലിൽ സംപ്രേക്ഷണം ചെയ്‌ത അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലൈവ് സ്ട്രീമിങ്ങെന്ന റെക്കോർഡ് മോദിയുടെ ചാനൽ സ്വന്തമാക്കി .

‘പിഎം മോദി ലൈവ് | അയോധ്യ രാം മന്ദിർ ലൈവ് | ശ്രീ രാം ലല്ല പ്രാൺ പ്രതിഷ്ഠ’, ‘ശ്രീ രാം ലല്ല പ്രാൺ പ്രതിഷ്ഠ ലൈവ് | പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ശ്രീരാമൻ്റെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നു’ എന്നിങ്ങനെ രണ്ട് തലക്കെട്ടുകളോട് കൂടിയാണ് ചാനലിൽ ലൈവ് സംപ്രേക്ഷണം ചെയ്‌തത്‌.

ഈ വീഡിയോകൾക്ക് യഥാക്രമം 10 മില്ല്യൺ വ്യൂസും 9 മില്ല്യൺ വ്യൂസും ലഭിച്ചു. ചന്ദ്രയാൻ -3 വിക്ഷേപണത്തിൻ്റെ ലൈവ് സ്ട്രീമിങ്ങ്, ഫിഫ ലോകകപ്പ് 2023 മത്സരം, ആപ്പിൾ ലോഞ്ച് ഇവൻ്റ് എന്നിവ സൃഷ്‌ടിച്ച മുൻ റെക്കോർഡുകളെല്ലാം തകർത്തുകൊണ്ടാണ് മോദിയുടെ ലൈവ് ഒന്നാം സ്ഥാനത്തെത്തിയത്. ജനുവരി 21 ഞായറാഴ്‌ച വരെ 8.09 മില്ല്യൺ വ്യൂസുമായി ചന്ദ്രയാൻ-3′ ഇറങ്ങുന്നതിന്റെറെ തത്സമയ സ്ട്രീമിങ്ങായിരുന്നു ഒന്നാം സ്ഥാനത്ത്.

യൂട്യൂബ് ചാനലിന് 2 കോടി സബ്‌സ്ക്രൈബേഴ്‌സുള്ള ആദ്യ ലോക നേതാവ് എന്ന പദവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിലാണ്. യൂട്യൂബ് സബ്ക്രൈബേഴ്‌സിൻ്റെ കാര്യത്തിൽ മോദി ചാനൽ മറ്റ് ലോക നേതാക്കളുടെ ചാനലുകളെക്കാൾ ബഹുദൂരം മുന്നിലാണ്. മോദി ചാനൽ രണ്ട് കോടി പിന്നിട്ടപ്പോൾ 64 ലക്ഷം പേർ പിന്തുടരുന്ന മുൻ ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയുടെ ചാനൽ ആണ് രണ്ടാമതുള്ളത്.

ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. 4.5 ബില്യൺ (450 കോടി) വീഡിയോ കാഴ്ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. സബ്സ്ക്രൈബേഴ്‌സ്, വീഡിയോ കാഴ്ചകൾ, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം മോദി ചാനൽ തന്നെയാണ് യൂട്യൂബിൽ മുന്നിൽ. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരനിരയിലേക്ക് പുതിയൊരു റെക്കോർഡ് കൂടെ കൂട്ടിചേർത്തിരിക്കുകയാണ് നരേന്ദ്ര മോദി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this