Monday, October 12, 2026
HomeNewsയുവേഫയുടെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിനായി സൂപ്പർതാരങ്ങളുടെ പോരാട്ടം; മൂന്ന് താരങ്ങളുടെ ചുരുക്കപട്ടികയിൽ ലയണൽ...

യുവേഫയുടെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിനായി സൂപ്പർതാരങ്ങളുടെ പോരാട്ടം; മൂന്ന് താരങ്ങളുടെ ചുരുക്കപട്ടികയിൽ ലയണൽ മെസ്സിയും

Published on

കഴിഞ്ഞ വർഷത്തെ യുവേഫയുടെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിനായി സൂപ്പർതാരങ്ങളുടെ പോരാട്ടം. മൂന്ന് താരങ്ങളുടെ ചുരുക്കപട്ടിക യുവേഫ പ്രഖ്യാപിച്ചു. അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി, മാഞ്ചെസ്റ്റർ സിറ്റി താരങ്ങളായ കെവിൻ ഡിബ്രുയിൻ, എർലിങ് ഹാളണ്ട് എന്നിവരാണ് ചുരുക്കപട്ടികയിൽ ഇടംപിടിച്ചത്. 2023/24 യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടക്കുന്ന ചടങ്ങിലാണ് മികച്ച താരത്തെ പ്രഖ്യാപിക്കുക. ഓഗസ്റ്റ് 31-ന് മൊണോക്കോയിലെ ഗ്രിമാൽഡി ഫോറത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക

ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനമാണ് മെസ്സി പട്ടികയിൽ ഇടം പിടിച്ചതിന് പിന്നിൽ. അർജന്റീനയെ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായകമായിരുന്നു മെസ്സിയുടെ പ്രകടനം. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും അർജന്റീനൻ നായകനാണ് സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയ്ക്കായി ലീഗ് കിരീടവും നേടിയിട്ടുണ്ട്

മാഞ്ചെസ്റ്റർ സിറ്റിയുടെ ട്രബിൾ നേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച താരങ്ങളാണ് കെവിൻ ഡിബ്രുയിനും എർലിങ് ഹാളണ്ടും. സിറ്റിക്ക് വേണ്ടിയുള്ള ഈ പ്രകടനങ്ങളാണ് ഇരുവർക്കും തുണയായത്. ഹാളണ്ടിന്റെ ഗോളടിമികവിലാണ് സിറ്റി കന്നി ചാമ്പ്യൻസ് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ് എ കപ്പ് കിരീടങ്ങളിലും മുത്തമിടുന്നത്. ചാമ്പ്യൻസ് ലീഗിൽ 12 ഗോളുകൾ നേടിയ താരം പ്രീമിയർ ലീഗിൽ റെക്കോഡ് കുറിച്ച് 36 ഗോളുകളും നേടി. ഡിബ്രയിനും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരമാണ് ഡിബ്രയിൻ. ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങളിൽ മികച്ച താരവുമായി.

മികച്ച പുരുഷ പരിശീലകനുള്ള പുരസ്കാരത്തിനായുള്ള ചുരുക്കപട്ടികയും പുറത്തുവിട്ടിട്ടുണ്ട്. മാഞ്ചെസ്റ്റർ സിറ്റി പരിശീലകൻ ജോസ് ഗ്വാർഡിയോള, ഇന്റർ മിലാൻ പരിശീലകൻ സിമോൺ ഇൻസാഗി, നാപോളി പരിശീലകൻ ലുസിയാനോ സ്പല്ലെറ്റി എന്നിവരാണ് പട്ടികയിലുള്ളത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...