Monday, October 12, 2026
HomeElectionയുപിയിൽ ബിജെപിക്കു നേരിട്ട തിരിച്ചടി; മോഹൻ ഭാഗവതും യോഗി ആദിത്യനാഥും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്‌ച നടത്തി

യുപിയിൽ ബിജെപിക്കു നേരിട്ട തിരിച്ചടി; മോഹൻ ഭാഗവതും യോഗി ആദിത്യനാഥും അടച്ചിട്ട മുറിയിൽ കൂടിക്കാഴ്‌ച നടത്തി

Published on

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. രണ്ടു തവണയായി അടച്ചിട്ട മുറിയിലാണ് കൂടിക്കാഴ്‌ച നടത്തിയതെന്നും അര മണിക്കൂറോളം ഇരുവരും സംസാരിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്കു നേരിട്ട തിരിച്ചടിക്കു പിന്നാലെയാണ് കുടിക്കാഴ്ച.

ബുധനാഴ്‌ചയാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ആർഎസ്എസ് ക്യാംപിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് ഗൊരഖ്പുരിലെത്തിയത്. ഇത് പതിവ് സന്ദർശനമല്ലെന്നും ബിജെപിക്ക് ശക്‌തമായ അടിത്തറയുള്ള യുപിയിലേറ്റ പരാജയത്തിൻ്റെ കാരണങ്ങൾ ചർച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയതെന്നുമാണ് ആർഎസ്എസുമായി അടുത്തു പ്രവർത്തിക്കുന്ന ഒരു ബിജെപി നേതാവ് അറിയിച്ചത്.

ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി 33 സീറ്റുകളിൽ ഒതുങ്ങിയിരുന്നു. 2014ൽ 71 സീറ്റുകളും 2019ൽ 62 സീറ്റുകളും നേടിയിടത്താണ് ഇത്തവണ കനത്ത പ്രഹരമേറ്റത്. കോൺഗ്രസ് -സമാജ്‌വാദി പാർട്ടി സഖ്യത്തിന് ഇത്തവണ 43 സീറ്റുകളാണ് യുപിയിൽ ലഭിച്ചത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this