Tuesday, October 13, 2026
HomeFEATUREDയുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നു

യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നു

Published on

യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നു. മൂവാറ്റുപുഴ, ഏറ്റുമാനൂര്‍ മണ്ഡലങ്ങളെ ചൊല്ലിയാണ് ജോസഫ് വിഭാഗവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം. പട്ടാമ്പി വേണമെന്ന ലീഗിന്റെ ആവശ്യത്തിൽ ഇനിയും തീരുമാനമായില്ല. രണ്ട് ദിവസം കൊണ്ട് തര്‍ക്കം പരിഹരിച്ച് പത്താം തീയതി പ്രഖ്യാപനം നടത്താനുള്ള തീവ്ര ശ്രമത്തിലാണ് നേതാക്കള്‍.

ഫ്രാന്‍സിസ് ജോര്‍ജ്ജിനായി മൂവാറ്റുപുഴ വേണമെന്ന ഉറച്ച് നിലപാടിലാണ് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍ ഏറ്റെടുക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിനുമുണ്ട്. ലതികാ സുഭാഷിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഏറ്റുമാനൂരിനായി അവകാശവാദം ഉയര്‍ത്തിയത്. പക്ഷേ ചങ്ങനാശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി എന്നിവയിലൊന്നും വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഏറ്റുമാനൂരിനായി ഉമ്മന്‍ചാണ്ടി നേരിട്ട് പി.ജെ ജോസഫിനെ ടെലിഫോണില്‍ വിളിച്ചിരുന്നു. പക്ഷേ വഴങ്ങില്ലെന്ന് ജോസഫ് തറപ്പിച്ചു പറഞ്ഞു. മൂവാറ്റുപുഴ വിട്ടു കൊടുത്താല്‍ പരമാവധി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിലൊന്നിലും പേരാമ്പ്രയിലും വിട്ടുവീഴ്ച ചെയ്യാമെന്നാണ് അവസാനം പി.ജെ ജോസഫ് മുന്നോട്ടു വെച്ച ഫോര്‍മുല.

12 എണ്ണത്തിന് വാശി പിടിക്കുന്നുണെങ്കിലും 10 സീറ്റില്‍ ജോസഫ് വിഭാഗം ധാരണയാവും. മറു ഭാഗത്ത് കൂത്തുപറമ്പ്, പേരാമ്പ്ര, പട്ടാമ്പി എന്നിവയാണ് പുതുതായി ലീഗിന് വേണ്ടത്. പട്ടാമ്പിയില്‍ കോണ്‍ഗ്രസ് ഇതുവരെ ലീഗിനെ തീരുമാനം അറിയിച്ചിട്ടില്ല. പേരാമ്പ്രയാവട്ടെ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റാണ്. അതില്‍ തീരുമാനം എടുക്കണമെങ്കിലും കോണ്‍ഗ്രസും ജോസഫ് വിഭാഗവും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കണം. കൈപ്പമംഗലത്തിന് പകരം അമ്പലപ്പുഴ വേണമെന്ന ആര്‍എസ്പിയുടെ ആവശ്യത്തിലും ഇനിയും ധാരണകള്‍ രൂപപ്പെട്ടിട്ടില്ല.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this