Tuesday, October 13, 2026
HomeCRIMEയാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ അതിക്രമം; വിമാനം അടിയന്തരമായി ഇറക്കി, കോഴിക്കോട് സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റുചെയ്‌തു

യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ അതിക്രമം; വിമാനം അടിയന്തരമായി ഇറക്കി, കോഴിക്കോട് സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റുചെയ്‌തു

Published on

യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച കോഴിക്കോട് സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റുചെയ്‌തു. 25-കാരനായ അബ്ദുൾ മുസവിർ നടുക്കണ്ടിയാണ് പിടിയിലായത്. ഇയാൾ വിമാനജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ടുചെയ്തത്.

കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസിലായിരുന്നു സംഭവം. തുടർന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കുകും മുസവിറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

വിമാനം കോഴിക്കോട്ടുനിന്ന് പറന്നുയർന്നതിന് പിന്നാലെ ഇയാൾ സീറ്റിൽനിന്ന് എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് വിമാനത്തിൻ്റെ പിന്നിലേക്കുപോയ മുസവിർ, ജീവനക്കാരെ ആക്രമിക്കുകയും വാതിൽ തുറക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം.

ജീവനക്കാർ ഇയാളെ സീറ്റിൽ തിരികെ കൊണ്ടുവന്ന് ഇരുത്തിയെങ്കിലും സഹയാത്രക്കാരെ അസഭ്യം പറയുകയും എമർജൻസി വാതിൽ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്ന് അധികൃതർ പറഞ്ഞു. തുടർന്ന് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പൈലറ്റ് അടിയന്തരമായി വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. ഐപിസി 336, 504, 506, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this