Thursday, October 8, 2026
HomeNewsമോൻസൺ മാവുങ്കൽ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടി​ല്ലാ; ഒരിക്കലും ഒളിവിൽ പോകില്ല, ഏത്...

മോൻസൺ മാവുങ്കൽ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടി​ല്ലാ; ഒരിക്കലും ഒളിവിൽ പോകില്ല, ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാൻ മനക്കരുത്തുണ്ട് കെ സുധാകരൻ

Published on

മോൻസൺ മാവുങ്കൽ കേസിൽ തനിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കലും ഒളിവിൽ പോകില്ല. ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാൻ മനക്കരുത്തുണ്ട്. ആശങ്കയോ ഭയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ശിക്ഷിക്കാൻ മാത്രമുള്ള ഒരു തെളിവും തനിക്കെതിരെ പോലീസിന്റെ പക്കലില്ലെന്ന് മനസ്സിലായി. കോടതിയിൽ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. എല്ലാം ഉൾക്കൊള്ളാൻ തന്റെ മനസ്സ് തയ്യാറായിട്ടുണ്ട്.

തനിക്കെതിരെ ഒരു തെളിവും ഉണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ല. അവർക്ക് കുറേ കാര്യങ്ങൾ അറിയേണ്ടതുണ്ടായിരുന്നു. ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറഞ്ഞു. ആതൊന്നും പുറത്തു പറയാൻ താത്പര്യമില്ലെന്നും സുധാകരൻ.

മോൻസൻ മാവുങ്കൽ തട്ടിപ്പുകേസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

സുധാകരന്റെ അറസ്റ്റിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച്ച കരിദിനം ആചരിക്കുമെന്ന് കോൺഗ്രസ്സ് അറിയിച്ചു. സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ പറഞ്ഞു.

കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. കോഴിക്കോട് കമ്മീഷകർ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് കോഴിക്കോട് കിഡ്സൺ കോർണറിലേക്കും മാർച്ച് നടത്തി.

വയനാട് മാനന്തവാടിയിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധി പാർക്കിൽ റോഡ് ഉപരോധിച്ചു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷവുമുണ്ടായി. ചവറ ഇടപ്പള്ളിക്കോട്ടയിൽ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇതിനിടയിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.

മലപ്പുറം വണ്ടൂരങ്ങാടിയിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ടി പി ഗോപാലകൃഷ്ണൻ, കാപ്പിൽ മുരളി, ടി വിനയദാസ്, വി എം നാണി, തുടങ്ങിയവർ നേതൃത്വം നൽകി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...