Wednesday, October 14, 2026
HomeElectionമോദി ഗ്യാരൻ്റിയിൽ പത്തനംതിട്ട പിടിക്കാനിറങ്ങിയ അനിൽ ആന്റണിയുടെ പരാജയം; ജില്ലാ ഘടകമാണ് തോൽവിക്കു പിന്നിലെന്ന് അനിൽ

മോദി ഗ്യാരൻ്റിയിൽ പത്തനംതിട്ട പിടിക്കാനിറങ്ങിയ അനിൽ ആന്റണിയുടെ പരാജയം; ജില്ലാ ഘടകമാണ് തോൽവിക്കു പിന്നിലെന്ന് അനിൽ

Published on

മോദി ഗ്യാരൻ്റിയിൽ പത്തനംതിട്ട പിടിക്കാനിറങ്ങിയ അനിൽ ആന്റണിയുടെ പരാജയം ബിജെപിയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. തിരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്രം നേരിട്ട് കളത്തിലിറക്കിയ അനിൽ ആന്റണി. പത്തനംതിട്ട ബിജെപി ജില്ലാ ഘടകമാണ് തോൽവിക്കു പിന്നിലെന്നാണ് അനിൽ പറയുന്നത്.

കോൺഗ്രസ് വോട്ടുകളിൽ അടക്കം വിള്ളലുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അനിൽ ആൻ്റണിയെ ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാർഥിയാക്കിയത്. എന്നാൽ കാര്യമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ സംഭവിച്ചതുപോലെ പത്തനംതിട്ടയിലും വലിയ മുന്നേറ്റമാണ് അനിൽ പ്രതീക്ഷിച്ചത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിൻ്റെ തലേന്നും 30,000 മുതൽ 50,000 വോട്ടുകളുടെ വരെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നാണ് അനിൽ അടുപ്പമുള്ളവരോടു പറഞ്ഞത്. അനിൽ ആന്റണി മോശമല്ലാത്ത പ്രകടനം കാഴ്‌ചവച്ചെങ്കിലും കെ.സുരേന്ദ്രൻ 2019ൽ പിടിച്ച വോട്ടുകൾ മറികടക്കാനായില്ല.

ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ നിസഹകരണം പ്രതികൂലമായെന്ന് അനിലിനോട് അടുത്ത വൃത്തങ്ങൾ സമ്മതിക്കുന്നുമുണ്ട്. മാധ്യമങ്ങളോട് ഒരു പ്രതികരണവും നടത്താതെ അനിൽ ഡൽഹിക്കു മടങ്ങുകയും ചെയ്തു.

മണ്ഡലത്തിന് അപരിചിതനായിരുന്നു അനിലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉയർന്ന ദല്ലാൾ നന്ദകുമാർ വിവാദമടക്കം മോശം പ്രതിച്‌ഛായ സൃഷ്ടിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this