Thursday, October 8, 2026
HomeTOP NEWSKERALAമോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നു; സർവീസ് നടത്താനാവുന്നില്ല കോടതിയലക്ഷ്യ ഹർജിയുമായി റോബിൻ ബസ് ഉടമ

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നു; സർവീസ് നടത്താനാവുന്നില്ല കോടതിയലക്ഷ്യ ഹർജിയുമായി റോബിൻ ബസ് ഉടമ

Published on

മോട്ടോർവാഹന വകുപ്പിൻ്റെ തുടർച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സർവീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിൻ ബസ് ഉടമ കെ. കിഷോർ നൽകിയ കോടതിയലക്ഷ്യ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഗതാഗതവകുപ്പു സെക്രട്ടറി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു. ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിൻ്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഹർജി ജനുവരി 22-നു വീണ്ടും പരിഗണിക്കും.

സർവീസ് നടത്താൻ അനുകൂല ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിന് മോട്ടോർ വാഹന വകുപ്പു പലതവണ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കാത്തതിനെത്തുടർന്ന് ബസ് പിടിച്ചെടുത്തിരുന്നു. കോൺട്രാക്ട‌് കാരേജ് ലൈസൻസുള്ള റോബിൻ ബസ് സ്റ്റേജ് കാരേജായി ഓടുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ നടപടിയെടുത്തത്.

അതേസമയം, ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ (പെർമിറ്റ്) റൂൾസ് പ്രകാരം ടൂറിസ്റ്റ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത് കോൺട്രാക്‌ട് കാര്യേജിനുള്ള പെർമിറ്റാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ദേശസാത്കൃത റൂട്ടുകളിൽ ഉൾപ്പെടെ സർവീസ് നടത്താനും യാത്രക്കാരെ കയറ്റിയിറക്കാനും ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്ക് അനുമതി നൽകുന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) ചട്ടം 2023-ലെ ചില വ്യവസ്ഥകൾ മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി. നൽകിയ ഹർജിയിലാണ് കേന്ദ്ര റോഡ് ഗതാഗത അണ്ടർ സെക്രട്ടറി സുശീൽകുമാർ ജീവ എതിർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.

വിനോദസഞ്ചാരികളെ ഒറ്റയ്ക്കും കൂട്ടമായും കൊണ്ടുപോകാൻ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിക്കാമെന്ന ചട്ടത്തിലെ റൂൾ 6 (2), വിനോദസഞ്ചാരികളുടെ പട്ടിക സംബന്ധിച്ച റൂൾ 10, റൂൾ 13 എന്നിവ മോട്ടോർ വാഹന നിയമത്തിലെ കോൺട്രാക്‌ട് കാര്യേജിൻ്റെ നിർവചനത്തിനു വിരുദ്ധമല്ലെന്ന് എതിർ സത്യവാങ്മൂലത്തിൽ പറയുന്നു. മോട്ടോർവാഹന നിയമപ്രകാരം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് നൽകാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ് രൂപവത്കരിച്ചതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this