Thursday, October 15, 2026
HomeTOP NEWSKERALAമൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചു: ജേഷ്ഠനെ അനിയന്‍ വിറക് കൊണ്ട് അടിച്ചു കൊന്നു

മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചു: ജേഷ്ഠനെ അനിയന്‍ വിറക് കൊണ്ട് അടിച്ചു കൊന്നു

Published on

പാലക്കാട്, കൊപ്പത്ത് സഹോദരനെ അനിയന്‍ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ മുളയങ്കാവില്‍ തൃത്താല നടക്കാവില്‍ വീട്ടില്‍ സന്‍വര്‍ സാബു (40)വാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണില്‍ ശബ്ദം കൂട്ടി പാട്ടുവെച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം.

മൊബൈല്‍ ഫോണില്‍ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

സന്‍വര്‍ ബാബു മൊബൈലില്‍ പാട്ടുവെച്ചപ്പോള്‍ ശബ്ദം കുറയ്ക്കാന്‍ ഷക്കീര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശബ്ദം കുറയ്ക്കാതെ വന്നതോടെ അടിപിടിയാവുകയുമായിരുന്നു

തര്‍ക്കത്തിനിടെ പുറത്തേക്ക് വന്ന ഷക്കീര് വീടിന് പുറത്തുകിടന്ന വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ചികിത്സയിലായിരുന്ന സാബു ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് മരണപ്പെട്ടത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this