Saturday, October 10, 2026
HomeFEATUREDമെഡിട്രീനയിൽ രക്തദാനം നടത്തി മാവേലി തമ്പുരാൻ

മെഡിട്രീനയിൽ രക്തദാനം നടത്തി മാവേലി തമ്പുരാൻ

Published on

വർഷങ്ങളായി ഓരോ മൂന്നു മാസത്തിലും രക്തദാനം നടത്തി വരുന്ന കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവറായ നൗഷാദ് മുപ്പത്തിയൊൻപതാം രക്തദാനത്തിനായി കൊല്ലം മെഡിട്രീന ആശുപത്രിയിൽ എത്താമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ അതെ ദിവസം ഗതാഗത ബോധവൽക്കരണത്തിൻ്റെ ഭാഗമായി കൊല്ലം ട്രാക്ക് സംഘടിപ്പിച്ച പരിപാടിയിൽ മാവേലിയായി വേഷമണിയേണ്ടി വന്നു. പിന്നെ മറ്റൊന്നും നോക്കാതെ അദ്ദേഹം മാവേലി വേഷത്തിൽ തന്നെ മെഡിട്രീനയിലേക്കെത്തുകയും, രക്തദാനം നിർവഹിക്കുകയും ചെയ്തു.

ആശുപത്രിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന മാവേലി ജീവനക്കാരിലും, ആശുപത്രിയിലെത്തിയവരിലും, കുട്ടികളിലും കൗതുകമുണർത്തി. പ്രജകൾക്കൊപ്പം സെല്ഫിയെടുത്തും, ഓണാശംസകൾ നേർന്നും മാവേലി തമ്പുരാൻ മെഡിട്രീനയിൽ കുറെ സമയം ചിലവഴിച്ചു. ജോയിൻറ് ആർ ടി ഓ ശരത് ചന്ദ്രൻ, മെഡിട്രീന ഡയറക്ടർ പ്രിൻസ്, മാർക്കറ്റിംഗ്‌ ഹെഡ് രാഗേഷ്, മീഡിയ ഹെഡ് റിയാസ്, ഫിനാൻസ് ഓഫീസർ ബിജു തുടങ്ങിവരാണ് പരിപാടിയുടെ പിന്നിൽ പ്രവർത്തിച്ചത്. പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ പ്രതാപ് കുമാറാണ് മെഡിട്രീന ഗ്രൂപ്പിനെ നയിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this