Sunday, October 11, 2026
HomeNewsമെട്രോയുടെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

മെട്രോയുടെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

Published on

ഡൽഹി മെട്രോയുടെ വാതിലിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന റീന എന്ന മുപ്പത്തഞ്ചുകാരിയാണ് മരിച്ചത്. സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റീന ശനിയാഴ്‌ചയാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്‌ച ഇന്ദർലോക് സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മിഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) പ്രസ്താവനയിൽ അറിയിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. റീന ആദ്യം ട്രെയിനിനുള്ളിൽ കയറി. അതിനുശേഷം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന കുട്ടിയെ കയറ്റാനായി ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്. സാരിയുടെ തുമ്പ് വാതിലിൽ കുടുങ്ങുകയായിരുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ ഇവർ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ട്രെയിൻ ‌സ്റ്റേഷൻ വിട്ടതോടെ ട്രാക്കിൽ പതിച്ചു.

ഉടനെ ആംബുലൻസിൽ ദീപ് ചന്ദ് ബന്ധു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വെൻ്റിലേറ്റർ ഇല്ലെന്ന കാരണത്താൽ പ്രവേശിപ്പിച്ചില്ല. തുടർന്ന് രാം മനോഹർ ലോഹ്യ ആശുപത്രിയും ലോക് നായക് ആശുപത്രിയും എത്തിച്ചെങ്കിലും ഇതേ കാരണത്താൽ അഡ്മ‌ിറ്റ് ചെയ്ത‌ില്ല. തുടർന്ന് സഫ്‌ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ യുവതിയുടെ നില ഗുരുതരമായിരുന്നുവെന്നും അബോധാവസ്‌ഥയിലായിരുന്നുവെന്നും ഡോക്‌ടർമാർ പറഞ്ഞു.

റീനയുടെ ഭർത്താവ് 2014ൽ മരിച്ചിരുന്നു. 10 വയസ്സുള്ള മകനും 12 വയസ്സുള്ള മകളുമുണ്ട്. പച്ചക്കറി വിറ്റാണ് റീന കുടുംബം പോറ്റിയിരുന്നത്. ഡിഎംആർസി അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റീനയുടെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം ആദ്യം വിസമ്മതിച്ചിരുന്നു. വാതിൽ തുറന്നിരുന്നെങ്കിൽ റീന ജീവിച്ചിരിക്കുമായിരുന്നെന്ന് അവർ പറഞ്ഞു.

അതേസമയം എന്തുകൊണ്ടാണ് വാതിലുകൾ തുറക്കാത്തതെന്ന ചോദ്യത്തിന്, അന്വേഷണത്തിനു ശേഷം എല്ലാം വ്യക്തമാകുമെന്ന് ഡിഎംആർസി വൃത്തങ്ങൾ അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this