മുണ്ടക്കയം വേലനിലത്താണ് വീണ്ടും കുറുനരിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റയാളെ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ കുറ്റിയാനിക്കൽ ജോസ്കുട്ടി ജോസഫിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ എട്ടരയോടെ വേലനിലം പുല്ലകയറിന്റെ തീരത്തുള്ള പുരയിടത്തിൽ കുരുമുളക് പറിക്കുന്നതിനിടെയാണ് കുറുനരി ആക്രമിച്ചത്. കുറുനരിയെ തല്ലിക്കൊന്നു.

കുറച്ചു ദിവസമായി തെരുവ് നായ്ക്കൾക്കൊപ്പം കുറുനരിയെ ഇവിടെ കണ്ടിരുന്നു . എരുമേലി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലക സംഘം മേൽനടപടികൾ സ്വീകരിച്ചു



