Saturday, October 10, 2026
HomeNewsമാധ്യമപ്രവർത്തകയെ ക്രൂരമായി മർദിച്ച് മുഖംമൂടി ധരിച്ച അജ്ഞാത സംഘം; 2000 മുതൽ നൊവായ ഗസറ്റിലെ ആറ്...

മാധ്യമപ്രവർത്തകയെ ക്രൂരമായി മർദിച്ച് മുഖംമൂടി ധരിച്ച അജ്ഞാത സംഘം; 2000 മുതൽ നൊവായ ഗസറ്റിലെ ആറ് പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടത്

Published on

റഷ്യയിൽ മാധ്യമപ്രവർത്തകയെ ക്രൂരമായി മർദിച്ച് മുഖംമൂടി ധരിച്ച അജ്ഞാത സംഘം. പ്രശസ്ത മാധ്യമപ്രവർത്തക മിലാഷിനയ്ക്കാണ് മർദ്ദനമേറ്റത്. റഷ്യയിലെ ചെനിയയിൽ വെച്ചാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.

മുൻ യുദ്ധപ്രഭുവായ റംസാൻ ക്യാഡിറോവ് വർഷങ്ങളായി ഭരിക്കുന്ന കോക്കസസ് റിപ്പബ്ലിക്കായ ചെച്നിയയിൽ നടക്കുന്ന അവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകയാണ് മിലാഷിന. റഷ്യയിലെ സ്വതന്ത്ര മാധ്യമമായ നൊവായ ഗസറ്റിലാണ് ഇവർ ജോലി ചെയ്യുന്നത്.

ഇവരെ കൂടാതെ അലക്സാണ്ടർ നെമോവ് എന്ന അഭിഭാഷകനും മർദ്ദനമേറ്റിരുന്നു. ജോലിയുടെ ഭാഗമായി റഷ്യയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് നെമോവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് ഇവർക്ക് നേരേ ആക്രമണമുണ്ടായത്. തോക്കിൻമുനയിൽ നിർത്തിയാണ് ആക്രമികൾ തങ്ങളെ ക്രൂരമായി മർദ്ദിച്ചതെന്ന് മിലാഷിന പറഞ്ഞു.

മിലാഷിനയുടെ സ്ഥിതി അൽപ്പം ഗുരുതരമാണെന്ന് അവരുടെ എഡിറ്റർ എഎഫ്പിയോട് പ്രതികരിച്ചു. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റഷ്യൻ അന്വേഷണ ഏജൻസി അറിയിച്ചു.

മോസ്കോയിലെ ആശുപത്രിയിലാണ് മിലാഷിനയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ”അവരുടെ ആരോഗ്യനില അത്ര തൃപ്തികരമല്ല. ക്രൂരമായ മർദ്ദനത്തിനാണ് അവർ ഇരയായത്,” നൊവായ ഗസറ്റ് എഡിറ്റർ ഡിമിത്രി മുറടോവ് പറഞ്ഞു.
തലമുണ്ഡനം ചെയ്ത്, കൈകളിൽ ബാൻഡേജിട്ട നിലയിലുള്ള മിലാഷിനയുടെ വീഡിയോ നോവായ ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നു. 10-15ലധികം പേർ ചേർന്നാണ് തന്നെ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് മിലാഷിന പറഞ്ഞു. പ്ലാസ്റ്റിക് പൈപ്പ് കൊണ്ടാണ് തന്നെ മർദ്ദിച്ചതെന്നും ഇവർ പറയുന്നു.

ക്രൂരമായ മർദ്ദനത്തിനാണ് അവർ ഇരയായത്

ചെച്നിയയിലെ തടവുകാരെ മർദിക്കാൻ അധികൃതർ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്. ഇതേപ്പറ്റി മുമ്പൊരിക്കൽ താനെഴുതിയിട്ടുമുണ്ട്. എന്നാൽ ആദ്യമായാണ് അങ്ങനെയൊരു മർദനം അനുഭവിക്കേണ്ടി വന്നതെന്ന് മിലാഷിന പറഞ്ഞു.
“വളരെ ശക്തമായ ആയുധമാണത്. നല്ല വേദനയുണ്ടായിരുന്നു’ മിലാഷിന പറഞ്ഞു.

ആക്രമകാരികൾ തന്റെ ഫോണിന്റെ പാസ് വേർഡ് ചോദിച്ചാണ് മർദിച്ചത്. പാസ് വേർഡ് പറഞ്ഞില്ലെങ്കിൽ വിരലുകൾ അടിച്ചൊടിക്കുമെന്ന് അവർ പറഞ്ഞിരുന്നുവെന്നും മിലാഷിന പറഞ്ഞു.

നെമോവും താനും ഒന്നിച്ച് പ്രവർത്തിക്കുന്നതാണ് ആക്രമണത്തിന് കാരണമെന്നാണ് മിലാഷിന പറഞ്ഞത്. ”നിങ്ങൾ ഇവിടെ നിരവധി പേരെ സംരക്ഷിക്കും അല്ലേ” എന്ന് ആക്രമണത്തിനിടെ അജ്ഞാത സംഘം അഭിഭാഷകനോട് പറയുന്നത് താൻ കേട്ടുവെന്നും മിലാഷിന പറഞ്ഞു. ആക്രമണത്തിന് ശേഷം തന്റെ തല അവർ മൊട്ടയടിച്ചു. ശേഷം പച്ച നിറത്തിലുള്ള ഡൈ തന്റെ തലയിലൂടെ ഒഴിച്ചുവെന്നും മിലാഷിന പറഞ്ഞു.


അതേസമയം ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ചെചിയ ഭരണാധികാരി റംസാൻ ക്യാഡിറോവ് പറഞ്ഞു.

അന്വേഷണം പൂർത്തിയാകാൻ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥർ പ്രാരംഭ അന്വേഷണം പൂർത്തിയാക്കി വരികയാണെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

അതേസമയം ഇതാദ്യമായല്ല നൊവായ ഗസറ്റിന്റെ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2000 മുതൽ നൊവായ ഗസറ്റിലെ ആറ് പത്രപ്രവർത്തകരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...