Wednesday, February 11, 2026
HomeNewsമറൈൻ ഡ്രൈവ്; പുതിയ തീരുമാനങ്ങളുമായി കൊച്ചി കോർപ്പറേഷൻ - രാത്രി 10 മണി മുതൽ രാവിലെ...

മറൈൻ ഡ്രൈവ്; പുതിയ തീരുമാനങ്ങളുമായി കൊച്ചി കോർപ്പറേഷൻ – രാത്രി 10 മണി മുതൽ രാവിലെ അഞ്ചു മണി വരെ മറൈൻ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂർണ്ണമായും നിരോധിക്കും

Published on

മറൈൻ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിൻ്റെ ഭാഗമായി പുതിയ തീരുമാനങ്ങളുമായി കൊച്ചി കോർപ്പറേഷൻ. രാത്രി 10 മണി മുതൽ രാവിലെ അഞ്ചു മണി വരെ മറൈൻ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂർണ്ണമായും നിരോധിക്കുമെന്ന് മേയർ അനിൽ കുമാർ അറിയിച്ചു. മറൈൻ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും. ജിസിഡിഎ അംഗീകൃത ബങ്ക് ഷോപ്പുകൾ അല്ലാതെ മറ്റൊരു കച്ചവടവും പ്രദേശത്ത് അനുവദിക്കില്ലെന്നും മേയർ അറിയിച്ചു. മേയറുടെയും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളയുടെയും നേതൃത്വത്തിൽ ചേർന്ന വിവിധ ഏജൻസികളുടെ യോഗത്തിലാണ് തീരുമാനങ്ങൾ.

പുതിയ തീരുമാനങ്ങൾ: മറൈൻ ഡ്രൈവ് നടപ്പാതയിൽ ജിസിഡിഎ അംഗീകൃത ബങ്ക് ഷോപ്പുകൾ അല്ലാതെ മറ്റൊരു കച്ചവടവും അനുവദിക്കുന്നതല്ല. അനധികൃത കച്ചവടക്കാരെ എല്ലാം ഒഴിപ്പിക്കും. മറൈൻ ഡ്രൈവ് ഷോപ്പിംഗ് മാളിൽ ഉണ്ടാകുന്ന ജൈവ മാലിന്യം സംസ്‌കരിക്കുവാൻ ഒരു കമ്പോസ്റ്റിംഗ് യൂണിറ്റ് അനുയോജ്യമായ സ്ഥലത്ത് ആരംഭിക്കും. നിലവിലുള്ള സെക്യൂരിറ്റി സംവിധാനം മിലിട്ടറി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ സംവിധാനത്തെ ഏൽപ്പിച്ച് എണ്ണം വർദ്ധിപ്പിക്കും. പോലീസിന്റെയും പോർട്ടിന്റെയും സഹായത്തോടെ അംഗീകൃത ബോട്ട് ഉടമകളുടെ യോഗം വിളിക്കുകയും ബോട്ടിൽ നിന്ന് വരുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും. അനധികൃത ബോട്ട് സർവ്വീസുകൾ പൂർണ്ണമായും അവസാനിപ്പിക്കും.

വാക്ക് വേയിൽ വരുന്ന വേസ്റ്റ് CSML കരാറുകാർ തരം തിരിച്ച് കണ്ടൈനറിൽ സൂക്ഷിക്കുന്നത് കോർപറേഷൻ നീക്കം ചെയ്യും. ഈ മാലിന്യ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ആഴ്‌ചയിൽ ഒരു നിശ്ചിത ദിവസം കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി കെ അഷ്റഫിന്റെ നേതൃത്വത്തിൽ ഒരു ടൈം ടേബിൾ ഉണ്ടാക്കി യോഗം ചേർന്ന് വിലയിരുത്തും.

കച്ചവടക്കാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വയം നിയന്ത്രണങ്ങൾ വരുത്തുകയും ഈ സംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഈ പ്രവർത്തനങ്ങൾ ആകെ നന്നായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുവാൻ GCDA ഉദ്യോസ്ഥൻ, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ, പോലീസ് ഉദ്യോഗസ്ഥൻ എന്നിവർ അടങ്ങുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനം സ്ഥിരമായി പ്രവർത്തിക്കും.

പുതിയതായി കാമറകളും വേണ്ടത്ര വെളിച്ച സംവിധാനങ്ങളും ഏർപ്പെടുത്തും. കാമറകളുടെ പ്രവർത്തനവും വിഷ്വലുകളും ഈ ഉദ്യോഗസ്ഥ സംവിധാനം നിരന്തരമായി നിരീക്ഷിച്ച് വേണ്ട നടപടികൾ കൈക്കൊള്ളും. പുതിയതായി ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന IEC, സാനി കിയോസ്ക്‌ക്, ശുചിമുറികൾ, ബോട്ടിൽ ബൂത്ത്, ശുചിത്വ ബോധവത്കരണം, ഗ്രീൻ പ്രോട്ടോക്കോൾ തുടങ്ങിയ ഉൾപ്പെടുന്ന ശുചിത്വ സംവിധാനങ്ങളുടെ പുരോഗതി ശുചിത്വ മിഷൻ കോർഡിനേറ്റർ GCDA യുമായി ചേർന്ന് വിലയിരുത്തി മുന്നോട്ട് പോകും.

Law & Order ഉറപ്പുവരുത്തുന്നതിനായി രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ മറൈൻ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂർണ്ണമായും നിരോധിക്കും. ഈ തീരുമാനങ്ങൾ 25 മുതൽ ഒരു മാസത്തേയ്ക്ക് കർശനമായി നടപ്പിലാക്കുകയും അവലോകനം ഒക്ടോബർ 25 ന് നടത്തുകയും ചെയ്യുമെന്ന് മേയർ അറിയിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this