Friday, October 9, 2026
HomeNewsഭർതൃവീട്ടുകാരുടെ നിരന്തര പീഡനം; മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് അച്ഛൻ

ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം; മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവന്ന് അച്ഛൻ

Published on

23കാരിയായ ഫാഷൻ ഡിസൈനർ സാക്ഷി ഗുപ്തയ്ക്കാണ് അച്ഛൻ പ്രേം ഗുപ്ത ഗംഭീര സ്വീകരണമൊരുക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സർക്കാർ ഉദ്യോഗസ്ഥനായ സച്ചിൻ കുമാറുമായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് സാക്ഷി വിവാഹിതയായത്. കുറച്ചു കഴിഞ്ഞതോടെ ഭർത്താവുമായി പ്രശ്നങ്ങളായി. അതിനിടെ, സാക്ഷി മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് സച്ചിൻ കേസ് ഫയൽ ചെയ്തു. ഇതിന് പിന്നാലെ വിവാഹമോചനം ആവശ്യപ്പെട്ട് സാക്ഷിയും അധികൃതരെ സമീപിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കോടതിയിലിരിക്കെയാണ് അച്ഛൻ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.

‘ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് അവളെ പുതിയ കുടുംബത്തിലേക്ക് അയച്ചത്. സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയില്ല എന്നത് എന്റെ തെറ്റാണ്. അവൾ ഭർതൃവീട്ടിലേക്ക് പോയ പോലെ, ആഘോഷത്തോടെ തിരിച്ചുവരണമെന്ന് എന്റെ ആഗ്രഹമായിരുന്നു.’ – പ്രേം ഗുപ്ത പറഞ്ഞു. ക്യാൻസർ ബാധിതനായിരുന്ന ഗുപ്ത ആറു മാസം മുമ്പാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

ജീവനൊടുക്കാൻ വരെ ചിന്തിച്ചിരുന്നതായി സാക്ഷി പറയുന്നു. ‘ചിലപ്പോൾ മരിക്കുന്നതാണ് നല്ലതെന്ന് തോന്നും. എന്റെ കുടുംബമാണ് ജീവിക്കാനുള്ള പ്രതീക്ഷ നൽകിയത്. ബെല്ല എന്ന എന്റെ നായയും. ബെല്ല എനിക്ക് സ്വന്തം കുഞ്ഞിനെപ്പോലെയാണ്. ഒന്നര മാസം മുമ്പ് പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാൻ ഭർത്താവുമായി ധാരണയായിട്ടുണ്ട്. നവംബർ-ഡിസംബറിൽ ഞങ്ങൾ വിവാഹമോചിതരാകും.’ – അവർ കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this