Saturday, October 10, 2026
HomeTOP NEWSKERALAഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ! ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചത് -...

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ! ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചത് – എസ്. ജയശങ്കർ

Published on

ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നീ മൂന്ന് തിന്മകൾക്കെതിരെ ശക്തവും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഈ തിന്മകളെ ചെറുക്കാനാണ് സംഘടന രൂപീകരിച്ചതെന്നും ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.

‘ജമ്മു കശ്മ‌ീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണം ഈ ശക്തികൾ ഒരുമിച്ച് പ്രവർത്തിച്ചതിൻ്റെ ഉദാഹരണമാണ്. പലപ്പോഴും അവ ഒരുമിച്ചാണ് സംഭവിക്കുന്നത്. ജമ്മു കശ്‌മീരിലെ ടൂറിസം തകർക്കാനും മതപരമായ ഭിന്നത വിതയ്ക്കാനും വേണ്ടി ബോധപൂർവം നടത്തിയതാണിത്.’ ജയശങ്കർ പറഞ്ഞു.

‘യുഎൻ സുരക്ഷാ സമിതി ഇതിനെ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞു. ഞങ്ങൾ അത് തന്നെയാണ് ചെയ്‌തത്‌. ഇനിയും അങ്ങനെത്തന്നെ ചെയ്യും.’ അദ്ദേഹം കൂട്ടിച്ചേർത്തു.

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം എസ്സിഒ അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇതിൽ പരാജയപ്പെടുന്നത് സംഘടനയുടെ സ്ഥാപക ദൗത്യത്തെ വഞ്ചിക്കലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങൾ, പരമ്പരാഗത വൈദ്യം, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സംരംഭങ്ങൾ ഉദ്ധരിച്ചുകൊണ്ട്, എസ്‌സിഒയുമായുള്ള ഇന്ത്യയുടെ ക്രിയാത്മകമായ ഇടപെടലുകളും ജയശങ്കർ എടുത്തുപറഞ്ഞു.

പ്രാദേശിക കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, എസ്‌സിഒയ്ക്കുള്ളിൽ ഗതാഗത സൗകര്യങ്ങളുടെ അഭാവം പ്രധാന തടസ്സമാണ്. ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ (ഐഎൻഎസ്‌ടിസി) പോലുള്ള സംരംഭങ്ങളിൽ പുരോഗതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this