മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായി എന്ന് പറഞ്ഞാണ് അദ്ദേഹം ബിബിസി വിഷയം പരാമർശിച്ചത്.

ആരൊക്കെ പാടിപുകഴ്ത്തിയാലും ബിബിസിയുടെ ഗൂഡലക്ഷ്യം മറച്ചു വെക്കാനാവില്ല എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ഇന്ത്യയുടെ പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവർ ചെയ്തത്. ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലും ഈ കാര്യം അനുവദിക്കാനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥപിതമായ താല്പര്യത്തിലാണ് ബിബിസി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് രണ്ട് തവണ ബിബിസിയെ പുറത്താക്കിയിട്ടുണ്ട്. അവർ ഇന്ത്യയിലെ കൊളോണിയ വാഴ്ചയുടെ ഓർമ്മകൂടിയാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് അവർ പ്രചരിപ്പിച്ചു. അതിനാൽ ഒരു മഹത്തായ സ്ഥാപനമായി അവരെ കണക്കാക്കേണ്ടതില്ല എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



