Wednesday, February 11, 2026
HomeTOP NEWSKERALAബിജെപിയുടെ സദാചാര ഗുണ്ടായിസം; ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ചു...

ബിജെപിയുടെ സദാചാര ഗുണ്ടായിസം; ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ചു – പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ

Published on

കോഴിക്കോട് കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ച സംഭവത്തിൽ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വൈകിട്ട് അഞ്ചിന് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്‌നം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

കോഴിക്കോട് കോന്നാട് ബീച്ചിൽ വന്നിരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയുടെ നിലപാട് സാംസ്‌കാരിക കേരളത്തിനു യോജിക്കാത്തതാണ്. സദാചാര ഗുണ്ടായിസം നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

ഇന്നലെയാണ് കോന്നാട് ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ച് ചൂലുമായെത്തിയ മഹിളാ മോർച്ചാ സംഘം ബീച്ചിലിരുന്ന കമിതാക്കളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്.

സംഭവസ്‌ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞത്. ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this