Wednesday, October 7, 2026
HomeElectionബാങ്ക് അക്കൗണ്ടിൽ 26.25 ലക്ഷം, കയ്യിൽ പണമായി 55,000 രൂപ; രാഹുൽ ഗാന്ധിയുടെ സ്വത്തുവിവരങ്ങൾ

ബാങ്ക് അക്കൗണ്ടിൽ 26.25 ലക്ഷം, കയ്യിൽ പണമായി 55,000 രൂപ; രാഹുൽ ഗാന്ധിയുടെ സ്വത്തുവിവരങ്ങൾ

Published on

ഇന്നലെയാണ് വയനാട് സ്‌ഥാനാർഥിയായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിൻ്റെ സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സ്‌റ്റോക്ക് മാർക്കറ്റിൽ 4.3 കോടി, മ്യൂച്ചൽ ഫണ്ടിൽ 3.81 കോടി, ബാങ്ക് അക്കൗണ്ടിൽ 26.25 ലക്ഷം രൂപ, കയ്യിൽ പണമായി 55,000 രൂപയുമുണ്ടെന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കവേ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തെ അദ്ദേഹത്തിന്റെ വരുമാനം 1,02,78,680 (1.02 കോടി) ആണ്.

ഇതുകൂടാതെ സ്വർണത്തിന്മേൽ 15.2 ലക്ഷം രൂപയുടെ നിക്ഷേപവും രാഹുലിനുണ്ട്. നാഷണൽ സേവിങ്സ് സ്‌കീം, പോസ്‌റ്റൽ സേവിങ്സ്, ഇൻഷൂറൻസ് പോളിസികൾ തുടങ്ങിയവയിൽ ആകെ 61.52 ലക്ഷത്തോളമുണ്ട്.

4.2 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളും. 9.24 കോടിയുടെ ജംഗമ ആസ്‌തിയും 11.14 കോടിയുടെ സ്‌ഥാവര സ്വത്തുക്കളുമുൾപ്പെടെ 20 കോടിയോളം രൂപയുടെ സ്വത്തുക്കൾ തന്റെ പേരിലുണ്ടെന്നാണ് രാഹുൽ വെളിപ്പെടുത്തിയിരിക്കുന്നത്. 49.7 ലക്ഷത്തിന്റെ ബാധ്യതകളും രാഹുലിന്റെ പേരിലുണ്ട്.

ഇന്നലെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ വയനാട് എത്തിയത്. ഒപ്പം പ്രിയങ്ക ഗാന്ധിയുമുണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്ന് അണികളുടെ വൻ നിരയ്ക്കൊപ്പം റോഡ് ഷോയ്ക്കു ശേഷമാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. എതിർ സ്ഥ‌ാനാർഥിയും സിപിഐ നേതാവുമായ ആനി രാജയും ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this