Thursday, February 12, 2026
HomeTOP NEWSKERALAബനിയനും കൈലിയും തോൾമുണ്ടും ധരിച്ച് ആശാൻ; ആരാധകരെ ആവേശഭരിതരാക്കി ഇവാൻ വുകോമാനോവിച്ച്

ബനിയനും കൈലിയും തോൾമുണ്ടും ധരിച്ച് ആശാൻ; ആരാധകരെ ആവേശഭരിതരാക്കി ഇവാൻ വുകോമാനോവിച്ച്

Published on

മലയാളി വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ ആവേശഭരിതരാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച്. ബനിയനും കൈലിയും തോൾമുണ്ടും ധരിച്ച് വയലിനു സമീപമുള്ള റോഡുവഴി സൈക്കിളിൽ സഞ്ചരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഇവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ഇതിനകംതന്നെ വലിയതോതിൽ മലയാളികൾ ഏറ്റെടുത്തു.

കറുപ്പ് നിറത്തിലുള്ള ബനിയനും വെള്ള മേൽമുണ്ടും കൈലി മുണ്ടുമാണ് വേഷം. കാലിൽ ഹവായ് ചെരിപ്പുമുണ്ട്. ഇതിനൊക്കെപ്പുറമേ, പച്ചപ്പ് നിറഞ്ഞ വയലിനു സമീപത്തുകൂടെയുള്ള സൈക്കിൾ യാത്ര കൂടിയാകുമ്പോൾ സെർബിയൻ പൗരനാണെന്ന് തോന്നുകയേ ഇല്ല. തനി മലയാളി സ്‌പർശമുള്ളതാണ് മലയാളികളുടെ സ്വന്തം ആശാൻ പങ്കുവെച്ച അഞ്ച് ചിത്രങ്ങളും.

അതിനിടെ ഇവാൻ വുകോമാനോവിച്ച് അടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാവില്ലെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തുടർ തോൽവികളും അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് വൻ തുക പിഴ നൽകേണ്ടിവന്ന സംഭവവുമാണ് വുകോമാനോവിച്ച് പുറത്തുപോകുമെന്ന കഥ പ്രചരിക്കാൻ കാരണമായത്.

എന്നാൽ ഇതെല്ലാം തള്ളി കോച്ച് തന്നെ രംഗത്തെത്തി. 2025 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ടെന്നാണ് വുകോമാനോവിച്ച് പ്രതികരിച്ചത്. സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്.

https://www.instagram.com/p/C4s66qOS0-t/?utm_source=ig_embed&ig_rid=9db6b84a-cc76-427f-ba68-88f5c1a24e7d

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this