Wednesday, February 11, 2026
HomeCRIMEഫോൺ ചോർത്തൽ വിവാദം; ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നത്...

ഫോൺ ചോർത്തൽ വിവാദം; ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നത് – കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

Published on

ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഇത്തരം മുന്നറിയിപ്പ് 150 രാജ്യങ്ങളിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നാണ് ആപ്പിൾ കമ്പനി അറിയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത്തരം സന്ദേശങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദേശം ലഭിച്ചവരും ആപ്പിൾ കമ്പനിയും അന്വേഷണത്തോട് സഹകരിക്കണമെന്നും കേന്ദ്രം അഭ്യർഥിച്ചു.

കേന്ദ്രസർക്കാർ ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത് തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആപ്പിൾ കമ്പനിയിൽ നിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്തു.

അതേസമയം, ഏതെങ്കിലും പ്രത്യേക ഭരണകൂടത്തിന്റെ ഹാക്കർമാരാണ് ചോർത്തലിനു പിന്നിലെന്ന് മുന്നറിയിപ്പുകൊണ്ട് ഉദ്ദേശിക്കുന്നില്ലെന്ന വിശദീകരണമാണ് ആപ്പിൾ നൽകിയത്. നോട്ടിഫിക്കേഷനായി വന്നത് തെറ്റായ മുന്നറയിപ്പ് ആവാനുള്ള സാധ്യതയും ആപ്പിൾ തള്ളിക്കളയുന്നില്ല. അറ്റാക്കർമാർ രീതി മാറ്റാൻ സാധ്യതയുള്ളതിനാൽ ഏതു സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്നും ആപ്പിൾ വ്യക്തമാക്കി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this