Tuesday, October 13, 2026
HomeNewsഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്; 16 രാജ്യാന്തര പുരസ്കാരങ്ങൾ, മലയാളികളുടെ ബോളിവുഡ് സിനിമ രാജ്യാന്തര...

ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്; 16 രാജ്യാന്തര പുരസ്കാരങ്ങൾ, മലയാളികളുടെ ബോളിവുഡ് സിനിമ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാകുന്നു

Published on

മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ ബോളിവുഡ് സിനിമ’ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് ‘ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി ശ്രദ്ധ നേടുന്നു. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേപ്പിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു. ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഫിലിം ഓൺ വുമൺ പുരസ്കാരം നേടിയത് ഉൾപ്പെടെ 16 രാജ്യാന്തര പുരസ്കാരങ്ങൾ സിനിമയെ തേടിയെത്തി.

1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ആയ ചിത്രം ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസ് ആണ് നിർമ്മിച്ചത്.ജയപാൽ അനന്തൻ തിരക്കഥയും ദേശീയ പുരസ്കാരം നേടിയ ക്യാമറാമാൻ മഹേഷ് ആനെ ചായാഗ്രാഹണവും നിർവഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച രഞ്ജൻ എബ്രഹാം ആണ് എഡിറ്റർ. കൈതപ്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിർവഹിച്ചതും പ്രശസ്തനായ അൽഫോൺസ് ജോസഫ് ആണ്. നിർമ്മാണ നിർവഹണം ഷാഫി ചെമ്മാട്.

സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ് വേഷമിട്ട ചിത്രത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം അഭിനേതാക്കൾ കഥാപാത്രങ്ങളായി എത്തുന്നു. ബോംബെയിലും ബാംഗ്ലൂരിലും കൊച്ചിയിലും നടന്ന പ്രിവ്യൂ ഷോകളിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടിയ’ ഫെയ്സ് ഓഫ് ദ ഫേസിലെസ് ‘ ഒക്ടോബറിൽ കേരളത്തിലും മഹാരാഷ്ട്രയിലും തിയറ്ററുകളിൽ റിലീസ് ചെയ്യും.

നായിക വിൻസി അലോഷ്യസ്, തിരക്കഥാകൃത്ത് ജയപാൽ അനന്തൻ, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്
സംവിധായകൻ ഷൈസൺ പി ഔസേഫ് (ഇടത്) ഛായാഗ്രാഹകൻ മഹേഷ് ആനിക്കൊപ്പം. | ഫോട്ടോ കടപ്പാട്: പ്രത്യേക ക്രമീകരണം

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...