Tuesday, February 10, 2026
HomeEDUCAIONപ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ചരിത്രംകുറിച്ച് താരമായി അശ്വതി

പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്: അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ചരിത്രംകുറിച്ച് താരമായി അശ്വതി

Published on

പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഇക്കാലത്ത് വാർത്തയൊന്നുമല്ലായിരിക്കാം. എന്നാൽ അടിച്ചിപ്പുഴ ട്രൈബൽ നഗറിൽ ഇത് ചരിത്രസംഭവമാണ്. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചതോടെ നാട്ടിൽ ചരിത്രംകുറിച്ച് താരമായിരിക്കുകയാണ് അശ്വതിമോൾ.

അടിച്ചിപ്പുഴ, ചൊള്ളനാവയൽ, കരികുളം നഗറുകളിലെ അഞ്ഞൂറിലധികം പട്ടികവർഗ കുടുംബങ്ങളിൽനിന്നും ആദ്യമാണ് ഈ വിജയം. പ്ലസ്‌ടു സയൻസ് പരീക്ഷയിൽ ഈ നാട്ടിൽനിന്നും ആദ്യമായിട്ടാണ് ഒരു കുട്ടി ഈ നേട്ടം കൈവരിക്കുന്നത്. പഠിച്ചത് തിരുവനന്തപുരത്തായതിനാൽ നാടറിഞ്ഞുവരാൻ അൽപം വൈകി.

നാറാണംമൂഴി പഞ്ചായത്തിൽ അടിച്ചിപ്പുഴ ചൊള്ളനാവയൽ പതാലിൽ കെ.ആർ. കുഞ്ഞുമോന്റെയും ശ്രീദേവി കുഞ്ഞുമോൻ്റെയും മകളാണ് കെ.പി. അശ്വതിമോൾ. മേസ്‌തിരിപ്പണി ചെയ്‌താണ്‌ കുഞ്ഞുമോൻ കുടുംബം പുലർത്തുന്നത്. തിരുവനന്തപുരം കട്ടേല ഡോ. എഎംഎംആർ ഹയർസെക്കൻഡറി സ്‌കൂളിലാണ് അശ്വതി പ്ലസ്‌ടു കോഴ്സിന് പഠിച്ചത്.

95 ശതമാനം മാർക്ക് നേടി സ്‌കൂളിൽ ഒന്നാം സ്ഥാനത്തെത്തി. എസ്എസ്എൽസി പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് അശ്വതി വിജയിച്ചത്. ഒരു വർഷം നീറ്റ് പരീക്ഷയ്ക്കായുള്ള കോച്ചിങ്ങിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഈ വിദ്യാർഥിനി.

അതിനായി ട്രൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റെ കോച്ചിങ് സെന്ററിൽ പ്രവേശനം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. സഹോദരന്മാരായ അജിത്ത് ടിടിസിക്കും ആരോമൽ ആറാം ക്ലാസിലും പഠിക്കുന്നു. ആർഎസ്എസ് ശബരിഗിരി ജില്ലാ ഭാരവാഹികൾ വീട്ടിലെത്തി അശ്വതിയെ അനുമോദിച്ചു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this