പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടാം തീയ്യതി പടന്നയിലെ മുറിയിൽവെച്ചും ഒമ്പതിന് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ നോമ്പ് കാലത്ത് സക്കാത്ത് വാങ്ങാനെത്തിയ ആൺകുട്ടിയെയാണ് ഇയാൾ ഉപദ്രവിച്ചത്. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.



