Tuesday, February 10, 2026
HomeTOP NEWSKERALAപ്രസിഡന്റായി മോഹൻലാൽ തന്നെ എത്തുമോ? ആളിക്കത്തിയ വിവാദങ്ങൾക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി യോഗം

പ്രസിഡന്റായി മോഹൻലാൽ തന്നെ എത്തുമോ? ആളിക്കത്തിയ വിവാദങ്ങൾക്ക് ശേഷം അമ്മയുടെ ജനറൽ ബോഡി യോഗം

Published on

ആളിക്കത്തിയ വിവാദങ്ങൾക്ക് ശേഷം താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെഷൻ സെൻ്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കിയേക്കുമെന്നും പ്രസിഡന്റായി മോഹൻലാൽ തന്നെ എത്തുമെന്നുമാണ് സൂചന. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ് എത്താനാണ് സാധ്യത. നിലവിൽ അമ്മയുടെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.

പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും ജനറൽ ബോഡിയിൽ അവതരിപ്പിക്കും.

ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. 15 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാറും ഇത്തവണ ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 2011 ലാണ് അദ്ദേഹം അവസാനമായി എഎംഎംഎയുടെ ജനറൽ ബോഡിക്ക് എത്തിയത്.

അവസാന വാർഷിക ജനറൽബോഡിയിൽ തെരഞ്ഞെടുപ്പിലൂടെ സ്ഥാനമേറ്റ കമ്മിറ്റി വിവാദങ്ങളെ തുടർന്ന് ഒന്നടങ്കം രാജിവച്ചിരുന്നു. തുടർന്ന് നിലവിൽ അഡ്ഹോക് കമ്മിറ്റിയാണ് അമ്മയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 27നാണ് എഎംഎംഎയിൽ കൂട്ടരാജി നടന്നത്.ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുകൾക്കും പിന്നാലെ പ്രസിഡന്റായിരുന്ന മോഹൻലാൽ ഉൾപ്പെടെയുള്ളവർരാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this