Tuesday, October 13, 2026
HomeElectionപ്രസംഗം പരിശോധിച്ചുവരുകയാണ്; മോദിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ

പ്രസംഗം പരിശോധിച്ചുവരുകയാണ്; മോദിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ

Published on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രസംഗം പരിശോധിച്ചുവരുകയാണെന്നും കമ്മിഷൻ അറിയിച്ചു. കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‌ലിംകൾക്കു സ്വത്തു വീതിച്ചു നൽകുമെന്നായിരുന്നു രാജസ്‌ഥാനിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്. പരാമർശം വിവാദമായതിനു പിന്നാലെ ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാനവാക്കുകൾ ആവർത്തിച്ചിരുന്നു.

. രാജസ്‌ഥാനിൽ മോദി പറഞ്ഞത്: “നേരത്തേ ഇവരുടെ സർക്കാരുണ്ടായിരുന്നപ്പോൾ അവർ പറഞ്ഞിരുന്നു മുസ്ല‌ിംകൾക്കായിരിക്കും സമ്പത്തിൽ പ്രഥമ പരിഗണന എന്ന് (2006 ൽ ദേശീയ വികസന കൗൺസിൽ യോഗത്തിനു ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ പ്രസംഗം ഉദ്ദേശിച്ച്) അതിനർഥം ഈ സമ്പത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികൾ ആർക്കാണോ അവർക്കു കൊടുക്കും. നുഴഞ്ഞുകയറ്റക്കാർക്കു കൊടുക്കും.

നിങ്ങളുടെ അധ്വാനത്തിന്റെ പണം നുഴഞ്ഞുകയറ്റക്കാർക്ക് കൊടുക്കുമോ? നിങ്ങൾ അംഗീകരിക്കുമോ? കോൺഗ്രസിൻ്റെ പ്രകടന പത്രികയിൽ പറയുന്നു അമ്മമാരുടെയും സഹോദരിമാരുടെയും കയ്യിലുള്ള സ്വർണം പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന്. മൻമോഹൻ സിങ് സർക്കാർ മുസ്‌ലിംകൾക്കാണ് പ്രഥമ പരിഗണനയെന്നു പറഞ്ഞിരുന്നു. ഈ അർബൻ നക്‌സൽ ചിന്താഗതി അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാല പോലും വെറുതേ

  • അലിഗഡിൽ ഇന്നലെ പറഞ്ഞത്: “നിങ്ങളുടെ താലിമാല വരെ കോൺഗ്രസ് പിടിച്ചെടുത്ത് വീതംവയ്ക്കും. എല്ലാവരുടെയും സ്വത്തും വരുമാനവും ഓഡിറ്റ് ചെയ്യുമെന്ന് കോൺഗ്രസിൻ്റെ ‘രാജകുമാരൻ’ പറയുന്നു. വീട്, വാഹനം, സ്വർണം ഒക്കെ പിടിച്ചെടുക്കും. സ്ത്രീകൾ അവരുടെ ധനമായി കരുതുന്ന സ്വർണം പോലും പിടിച്ചെടുക്കും. അമ്മമാരുടെയും പെങ്ങന്മാരുടെയും കെട്ടുതാലി പിടിച്ചെടുക്കും”.

ഇതേസമയം, മുസ്‌ലിംകൾ തന്നെ രക്ഷകനായാണു കരുതുന്നതെന്നും മോദി പറഞ്ഞു. “മുത്തലാഖ് നിർത്തലാക്കിയതോടെ മുസ്‌ലിം വനിതകൾ മോദിയെ രക്ഷകനായാണ് കരുതുന്നത്. പസ്‌മാന്ദ മുസ്‌ലിംകൾക്ക് സാമൂഹിക ജീവിതത്തിൽ പരിഗണന കിട്ടിയത് മോദി വന്നതോടെയാണ്’- അദ്ദേഹം പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this