Saturday, October 10, 2026
HomeNewsപ്രണയാഭ്യർഥന നിരസിച്ചു ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കേബിൾ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി

പ്രണയാഭ്യർഥന നിരസിച്ചു ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കേബിൾ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി

Published on

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കേബിൾ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെ കുഴിച്ചുമൂടി. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായാണ് 21 കാരിയായ ജാസ്മിൻ കൗറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്ത്യക്കാരനായ താരിക്ജോത് സിംഗ്(22) കുറ്റം സമ്മതിച്ചു. ഓസ്ട്രേലിയയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു ജാസ്മിൻ കൗർ.

ഇതുസംബന്ധിച്ച കേസിന്റെ വിചാരണ സൗത്ത് ഓസ്ട്രേലിയൻ സുപ്രീം കോടതിയിൽ നടന്നുവരികയാണ്. പ്രണയാഭ്യർഥന നിരസിച്ചതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് താരിക്ജോത് സിംഗ് പറഞ്ഞു. 2021 മാർച്ചിൽ കൊലപാതകം ആസൂത്രണം ചെയ്തശേഷമാണ് പ്രതി ജോലിസ്ഥലത്ത് നിന്ന് ജാസ്മിനെ തട്ടിക്കൊണ്ടുപോയി കൃത്യം നിർവഹിച്ചതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

മൊറലാന ക്രീക്കിലാണ് കൈകാലുകൾ കേബിൾ കൊണ്ട് ബന്ധിച്ച നിലയിലും ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലുമാണ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ജാസ്മിനെ ജീവനോടെയാണ് പ്രതി കുഴിച്ചുമൂടിയതെന്ന് വ്യക്തമായി.

പ്രതി ഏറെക്കാലമായി തന്റെ മകളുടെ പിന്നാലെ നടന്നുവെന്നും പ്രണയാഭ്യർഥന നിരസിച്ചിരുന്നതായും ജാസ്മിൻ കൗറിന്റെ അമ്മ റാഷ്പുൽ പറഞ്ഞു. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. പ്രതി താരിക്ജോത് സിംഗ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിൽവാസം അനുഭവിക്കുകയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...