Saturday, October 10, 2026
HomeTOP NEWSKERALAപൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി

Published on

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

10 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതിനായി ടെൻഡർ ക്ഷണിച്ച് ഡിപിആർ തയ്യാറാക്കുന്നതിന് മദ്രാസ് ആസ്ഥാനമായുള്ള പിതാവടിയൻ ആൻഡ് പാർട്ണേഴ്സ് എന്ന ആർക്കിടെക്ട് സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ഘട്ടമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വരുന്ന വാഗമണ്ണിന്റെ വിവിധ പ്രദേശങ്ങൾ, കോലാഹലമേട്, തങ്ങൾപാറ, മുരുകൻ മല, കുരിശുമല, കാരികാട്, മുതുകോരമല, മലമേൽ-നാട് നോക്കി , അരുവിക്കച്ചാൽ വെള്ളച്ചാട്ടം, മാർമല അരുവി,വേങ്ങത്താനം അരുവി,ചക്കിപ്പാറ, കൈപ്പള്ളി-കളത്വ, മുത്തനള്ള്, ഊട്ടുപാറ, ചട്ടമ്പി – പെരുവംചിറ, കോട്ടത്താവളം എന്നീ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് ഉൾപ്പെടുത്തുന്നതിന് നിശ്ചയിച്ചിട്ടുള്ളത്.

ഈ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് രൂപീകരിക്കുകയും, അഡ്വഞ്ചർ ടൂറിസവും, ഫാം ടൂറിസവും, പ്രകൃതിരമണീയത ആസ്വദിക്കുന്നതിനുള്ള വിവിധ ക്രമീകരണങ്ങളും, റോപ്പ് വേ , കേബിൾ കാർ , റോക്ക് ഗാർഡൻ, ഫ്ലവർ ഗാർഡൻ, ബഞ്ചി ജമ്പിങ് തുടങ്ങി ടൂറിസം രംഗത്തെ ആധുനിക സങ്കേതങ്ങളും എല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ടൂറിസം സർക്യൂട്ടാണ് ലക്ഷ്യമിടുന്നത്.

വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി ടൂറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ച് അംഗീകാരം വാങ്ങി ആവശ്യമായ സ്ഥല ലഭ്യതയ്ക്ക് റവന്യു വകുപ്പിന്റെ ഉപയോഗ അനുമതിയും ലഭ്യമാക്കി സ്വകാര്യ സംരംഭകരുടെ സഹകരണത്തോടുകൂടി പ്രൈവറ്റ് പബ്ലിക് പാർട്ടിസിപ്പേഷൻ മോഡലിൽ പൂഞ്ഞാർ ടൂറിസം സർക്യൂട്ട് നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this