Sunday, October 11, 2026
HomeElectionപാലക്കാട് തൃത്താലയില്‍ തോല്‍വി സമ്മതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം; ‘തൃത്താലയുടെ...

പാലക്കാട് തൃത്താലയില്‍ തോല്‍വി സമ്മതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം; ‘തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍.’

Published on

പാലക്കാട് തൃത്താലയില്‍ തോല്‍വി സമ്മതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം. അവസാന ലാപ്പിലാണ് എല്‍ഡിഎഫിന്റെ എം ബി രാജേഷ് മുന്നിലെത്തിയത്. തൃത്താലയില്‍ എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചിരുന്നു. 2571 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

‘തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍.’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം എം ബി രാജേഷിന്റെ വിജയത്തെ കുറിച്ച് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറും ഫേസ്ബുക്കില്‍ കുറിച്ചു. ‘എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകള്‍..’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

തൃത്താലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായാണ് യുഡിഎഫിന്റെ വി ടി ബല്‍റാമും എല്‍ഡിഎഫിന്റെ എം ബി രാജേഷും രംഗത്തെത്തിയിരുന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ നേരിയ ലീഡിനാണ് വി ടി ബല്‍റാം മുന്നില്‍ നിന്നിരുന്നത്. പിന്നീട് അല്‍പ നേരത്തെക്ക് വി ടി ബല്‍റാമിനെ സംശയത്തിലാക്കി എം ബി രാജേഷ് 84 വോട്ടിന് ചെറിയ മുന്നേറ്റം നടത്തി. എന്നാല്‍ വീണ്ടും വി ടി ബല്‍റാം ലീഡ് നില തിരിച്ചുപിടിച്ചു. 997 വോട്ടായിരുന്നു അദ്ദേഹത്തിന്റെ ലീഡ് നില. എന്നാല്‍ വീണ്ടും എം ബി രാജേഷ് മുന്നേറുകയായിരുന്നു. വി ടി ബല്‍റാം രണ്ട് തവണ ജയിച്ചു കയറിയ മണ്ഡലമാണ് തൃത്താല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this