
40 വയസ്സിന് മുകളില്‍ ഉള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്‌സിന്‍ ജൂലൈ 15ന് ഉള്ളില്‍ നല്‍കാന്‍ മുഖ്യമന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ പാമ്പാടി താലൂക് ആശുപത്രിയിൽ വാക്‌സിൻ എടുക്കാൻ ധാരാളം ആളുകൾ തടിച്ചുകൂടി . മുൻഗണന ക്രെമത്തിലായിരുന്നില്ല വാക്‌സിൻ നൽകിയിരുന്നത് എന്ന് ആക്ഷേപമുണ്ടായി. അതിനെ തുടർന്ന് അവിടെ എത്തിച്ചേർന്ന ആൾകൂട്ടം ഹോസ്പിറ്റൽ അധികൃതരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു ,തുടർന്ന് പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.


