Saturday, October 10, 2026
HomeCRIMEപാക്കിസ്ഥാനു വേണ്ടി ചാരവൃത്തി: സിആർപിഎഫ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌ത് എൻഐഎ

പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി: സിആർപിഎഫ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌ത് എൻഐഎ

Published on

പാക്കിസ്ഥാനിലെ ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവച്ച സിആർപിഎഫ് ഉദ്യോഗസ്‌ഥനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. മോത്തി റാം ജാട്ട് എന്നയാളാണ് ഡൽഹിയിൽ അറസ്‌റ്റിലായത്. മോത്തി റാം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയിരുന്നെന്നും 2023 മുതൽ ദേശീയ സുരക്ഷയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥരുമായി പങ്കുവച്ചിരുന്നെന്നും ഭീകരവിരുദ്ധ ഏജൻസി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

“മോത്തി റാം ജാട്ട് ചാരവൃത്തിയിൽ സജീവമായിരുന്നു. 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ഇൻ്റലിജൻസ് ഓഫിസർമാരുമായി പങ്കുവച്ചിരുന്നു. വിവിധ മാർഗങ്ങളിലൂടെ പാക്കിസ്ഥാനിൽ നിന്ന് ഇയാൾക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഏജൻസി കണ്ടെത്തിയിട്ടുണ്ട്” -പ്രസ്താവനയിൽ പറയുന്നു.

മോത്തി റാം ജാട്ടിനെ ഡൽഹിയിലെ പട്യാല ഹൗസ് കോടതി ജൂൺ 6 വരെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു. പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this