തൂക്കുപാലം സന്യാസിയോട സ്വദേശി ജിമ്മി ജോർജാണ് മരിച്ചത്.

ഇന്ന് രാവിലെ നെടുംകണ്ടത്തുണ്ടായ സ്‌കൂട്ടർ അപകടത്തിൽ തലയ്ക്കു പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

രാവിലെ ജിമ്മി സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.



