Tuesday, October 13, 2026
HomeTOP NEWSINDIAനീറ്റ് യുജി വ്യാജ മാർക്ക് ഷീറ്റ്, 106-ാം റാങ്ക്! 18-കാരൻ ചെലവാക്കിയത് 17,000 രൂപ

നീറ്റ് യുജി വ്യാജ മാർക്ക് ഷീറ്റ്, 106-ാം റാങ്ക്! 18-കാരൻ ചെലവാക്കിയത് 17,000 രൂപ

Published on

നീറ്റ് യുജി പരീക്ഷയുടെ വ്യാജ മാർക്ക് ഷീറ്റിനായി 18-കാരൻ ചെലവാക്കിയത് 17,000 രൂപ. കർണാടകയിലെ ഉഡുപ്പിയിലാണ് സംഭവം. വീട്ടുകാരെ കാണിച്ച് ആളാകാനായാണ് വിദ്യാർഥി വ്യാജ നീറ്റ് സ്കോർകാർഡ് പണംനൽകി സ്വന്തമാക്കിയത്. വിദ്യാർഥിയുടെ പിതാവിൻ്റെ പരാതിയെ തുടർന്ന് ഉഡുപ്പി സൈബർ എക്കണോമിക് ആൻഡ് നർക്കോട്ടിക് ക്രൈം സ്റ്റേഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

ഏപ്രിലിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. നീറ്റ് യുജി പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് വിദ്യാർഥി എഡിറ്റിങ് മാസ്റ്റർ എന്ന യൂട്യൂബ് ചാനൽ കാണുന്നത്. നീറ്റ്, സിബിഎസ്ഇ, ജെഇഇ പരീക്ഷകളുടെ വ്യാജ മാർക്ക് ഷീറ്റുകൾ ഡിജിറ്റലായി നിർമിക്കാമെന്ന വിവരം ചാനലിലൂടെ വിദ്യാർഥി മനസിലാക്കി. ഒപ്പം വ്യാജ മാർക്ക് ഷീറ്റുകൾ വേണ്ടവർക്ക് ബന്ധപ്പെടാനായി രണ്ട് വാട്ട്സ്ആപ്പ് നമ്പറുകളും ചാനലിലൂടെ കിട്ടി.

ഇതിലൊരു നമ്പറിൽ വിദ്യാർഥി ബന്ധപ്പെടുകയായിരുന്നു. വിഷ്ണു‌ കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾക്ക് യുപിഐ മുഖേനെ 17,000 രൂപ അയക്കാൻ ആവശ്യപ്പെട്ടു. തുക കൈമാറിയ ശേഷം ജൂൺ 16-ന് വിഷ്ണു‌ കുമാർ വിദ്യാർഥിക്ക് വ്യാജ മാർക്ക് ഷീറ്റും വ്യാജ ഒഎംആർ ഷീറ്റും വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്തു. ഈ മാർക്ക് ഷീറ്റ് പ്രകാരം 646 മാർക്കാണ് വിദ്യാർഥിക്ക് ലഭിച്ചത്. അതായത് അഖിലേന്ത്യാതലത്തിൽ 106-ാം റാങ്ക്!

വീട്ടുകാരെ ഈ മാർക്ക് ഷീറ്റ് കാണിച്ചതോടെയാണ് കഥയിൽ ട്വിസ്റ്റുണ്ടായത്. മകൻ ഇത്രവലിയ നേട്ടം കൈവരിച്ചിട്ടും അത് വാർത്തയാകാത്തത് എന്താണെന്നോർത്ത് സർക്കാർ ജീവനക്കാരനായ പിതാവിന് ആശയക്കുഴപ്പമുണ്ടായി. തുടർന്ന് അദ്ദേഹം തന്നെ മാർക്ക് ഷീറ്റുമായി പ്രാദേശിക പത്രത്തെ സമീപിക്കുകയും വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇതിന് ശേഷം നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) വെബ്സൈറ്റ് പരിശോധിച്ച പിതാവ് ഞെട്ടി. മകൻ്റെ യഥാർഥ മാർക്ക് 65 ആണെന്നാണ് വെബ്സൈറ്റിലുണ്ടായിരുന്നത്. അതായത് അഖിലേന്ത്യാതലത്തിൽ 17,62,258-ാം റാങ്ക്. പിന്നാലെ മകൻ കുറ്റസമ്മതം നടത്തി. ഇതോടെയാണ് പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this