Wednesday, February 11, 2026
HomeTOP NEWSKERALAനീണ്ട 13 വർഷത്തിനു ശേഷം അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് ജഗതി ശ്രീകുമാർ

നീണ്ട 13 വർഷത്തിനു ശേഷം അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് ജഗതി ശ്രീകുമാർ

Published on

താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തി നടൻ ജഗതി ശ്രീകുമാർ. നീണ്ട 13 വർഷത്തിനു ശേഷമാണ് താരം ഒരു ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ മലയാള സിനിമയിലെ മുൻനിരതാരങ്ങളടക്കം പങ്കെടുക്കുന്നുണ്ട്. മുതിർന്ന താരം മധു ഓൺലൈനിലൂടെയാണ് യോഗത്തിൻ്റെ ഭാഗമായത്.

മകനൊപ്പം വീൽചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്. കുശലാന്വേഷണം നടത്താനെത്തിയ താരങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിക്കുന്ന മുഖത്തോടെ ഇരിക്കുന്ന ജഗതി ജനറൽ ബോഡിയിലെ ശ്രദ്ധാകേന്ദ്രമായി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതിയുടെ പ്രതികരണം. 31-ാമത് വാർഷിക പൊതുയോഗമാണ് കൊച്ചിയിൽ നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അഡ്‌ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കുടിയാണ് അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്.

പലരും തകർക്കാൻ ശ്രമിച്ചിട്ടും സംഘടന ശക്‌തിയോടെ മുന്നോട്ടു പോകുന്നതിനു കാരണം ഇതിലെ അംഗങ്ങളുടെ നല്ല മനസ്സും ആത്മാർഥതയുമാണെന്ന് മധു യോഗത്തിൽ പറഞ്ഞു. ഓൺലൈൻ വഴിയാണ് താരം യോഗത്തിൽ സാന്നിധ്യം അറിയിച്ചത്. ‘പരസ്പ‌രം സഹകരണത്തിലൂടെയാണ് അമ്മ വളർന്നത്. വളർന്നു വരുന്ന ഏതിന്റെയും വളർച്ചയെ നുള്ളിക്കളയാൻ ശക്‌തികൾ വരും. ലോകത്തുള്ള എല്ലാ സംഘടനകൾക്കും അതു നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാമായിട്ടും ഇതിനെ തകർക്കാൻ തന്നെ ആളുകൾ ഉണ്ടായിട്ടും ആർക്കും ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. അതിനു കാരണം അമ്മയിലെ അംഗങ്ങളുടെ നല്ല മനസ്സു കൊണ്ടാണ്, ആത്മാർഥത കൊണ്ടാണ്.

ആരും സ്വാർഥലാഭത്തിനായി ഒന്നും ചെയ്യുന്നില്ല, സംഘടനയ്ക്കു വേണ്ടിയാണ് ചെയ്യുന്നത്. ആ സംഘടനാബലമാണ് ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും അമ്മയിലെ അംഗങ്ങൾ തന്നെ മാറി നിന്നിട്ടും സ്നേഹമില്ലാത്ത രീതിയിൽ പെരുമാറിയിട്ടും അവർക്ക് അമ്മയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി വരാൻ കഴിയാതെ ഇരുന്നതിൻ്റെ സങ്കടം മാറി. ആർക്കോ നല്ല ബുദ്ധി തോന്നി, ഇങ്ങനെ ഒരു വഴിയിലൂടെ എല്ലാവരെയും കാണാൻ കഴിഞ്ഞു. നേരിട്ടല്ലെങ്കിലും സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ പോലും സന്തോഷം,’ മധു പറഞ്ഞു.

അതേസമയം, സെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി യുവതാരം ടൊവീനോ തോമസ്. ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയ താരം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് നിലപാട് അറിയിച്ചത്. ‘ലഹരി ഉപയോഗിക്കാൻ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടു വേണോ? അത് ലൊക്കേഷനിൽ ആയാലും അല്ലെങ്കിലും ഉപയോഗിക്കാൻ പാടില്ല,’ ടൊവീനോ പറഞ്ഞു.

സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന കൊണ്ടുവന്ന പുതിയ നിർദേശത്തിന്റെ ഭാവി തീരുമാനിക്കുക ‘അമ്മ’യുടെ നിർണായക യോഗം ആയിരിക്കും. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അടക്കം ഇടപെട്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരി ഉപയോഗം തടയാനുള്ള നടപടികൾ ഇനി വൈകേണ്ടതില്ല എന്ന തീരുമാനത്തിലാണ് നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുതിയ നിർദേശം അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട സ്‌ഥലങ്ങളിൽ നിരോധിത ലഹരിവസ്തുക്കൾ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നൽകണമെന്നാണ് നിർമാതാക്കളുടെ സംഘടന മുന്നോട്ടുവച്ചിട്ടുള്ള കാര്യം. സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്താനാണ് ആലോചന. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജൂൺ 24നകം മറുപടി അറിയിക്കണമെന്ന് നിർമാതാക്കൾ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് 22ന് നടക്കുന്ന യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യാൻ തീരുമാനിക്കുന്നത്.

ലഹരി ഉപയോഗമടക്കം ഒട്ടേറെ വിഷയങ്ങളാണ് അമ്മയുടെ ജനറൽ ബോഡി യോഗത്തിന് ചർച്ച ചെയ്യാനുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമ മേഖലയിലുണ്ടായ പൊട്ടിത്തെറികളുടെ ആഘാതം ഇതുവരെ അവസാനിച്ചിട്ടില്ല. അമ്മയുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഒന്നടങ്കം രാജിവച്ചു പുറത്തു പോവുകയും ചെയ്‌തു. ഹേമ കമ്മിറ്റി ശുപാർശകൾ, താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി നിർമാതാക്കളുടെ സംഘടനയുമായി ബന്ധപ്പെട്ടുള്ള ഉരസൽ, ലഹരി ഉപയോഗം അടക്കമുള്ള വിഷയങ്ങൾ ജനറൽ ബോഡി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. മോഹൻലാൽ തന്നെ സംഘടനയുടെ പ്രസിഡന്റായി തുടരുന്നതു സംബന്ധിച്ചുള്ള ചർച്ചകളും ഇതിനിടെ ഉയർന്നിരുന്നു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...