Saturday, October 10, 2026
HomeTOP NEWSINDIAനരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ഇന്ത്യ ഭിക്ഷക്കാരുടെ രാജ്യമായിരുന്നു - കർണാടക മുൻമന്ത്രി ബി. ശ്രീരാമലു

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ഇന്ത്യ ഭിക്ഷക്കാരുടെ രാജ്യമായിരുന്നു – കർണാടക മുൻമന്ത്രി ബി. ശ്രീരാമലു

Published on

നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനുമുൻപ് ഇന്ത്യ ഭിക്ഷക്കാരുടെയും നാടോടികളുടെയും രാജ്യംമാത്രമായിരുന്നുവെന്ന് ബിജെപി നേതാവും കർണാടക മുൻമന്ത്രിയുമായ ബി. ശ്രീരാമലു. ഇപ്പോൾ രാജ്യത്തിന്റെ സ്ഥിതി മാറിയെന്നും ലോകം ഇന്ത്യയെ അംഗീകരിക്കാൻതുടങ്ങിയെന്നും മോദിസർക്കാരിൻ്റെ പതിനൊന്നുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

70 വർഷംകൊണ്ട് കോൺഗ്രസിന് ചെയ്യാൻസാധിക്കാതിരുന്ന വികസനം, കഴിഞ്ഞ 11 വർഷത്തിൽ നടപ്പാക്കാൻകഴിഞ്ഞു. നെഹ്റുകുടുംബം രാജ്യത്തിന്റെ വികസനത്തെപ്പറ്റി ആലോചിച്ചിട്ടില്ല. വ്യക്തിനേട്ടത്തിലും ലാഭത്തിലുമായിരുന്നു അവരുടെ ശ്രദ്ധ. ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യയുടെ പരാജയത്തിന് കാരണം നെഹ്റുവിൻ്റെ നിലപാടുകളാണ്. ആയിരക്കണക്കിന് സൈനികരെ ബലികൊടുത്തു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യമനോഭാവത്തിന് തെളിവാണ് അടിയന്തരാവസ്ഥ. ഇടനിലക്കാരിൽനിന്ന് കമ്മിഷൻ വാങ്ങുകയായിരുന്നു ഇവരുടെ പ്രധാന ജോലി.

ഇപ്പോഴും ഗാന്ധികുടുംബം അഴിമതിയിൽനിന്ന് മുക്തരായിട്ടില്ല. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തടവുശിക്ഷ അനുഭവിക്കേണ്ടിവരും. മോദിസർക്കാരിൻ്റെ കാലത്ത് രാജ്യം സാമ്പത്തികമായി വികസിച്ചു. കൂടുതൽ വിമാനത്താവളങ്ങളും ദേശീയപാതകളുമുണ്ടായി. ഭീകരവാദത്തെ തുടച്ചുനീക്കാൻ മോദി പരിശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this