Wednesday, October 7, 2026
HomeNewsതൃണമൂൽ നടത്തിയത് ചോരക്കളി; വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കി -മോദി

തൃണമൂൽ നടത്തിയത് ചോരക്കളി; വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കി -മോദി

Published on

കൊൽക്കത്ത ബംഗാളിലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ നടന്ന അക്രമത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ വാക്പോര്. തിരഞ്ഞെടുപ്പിന്റെ സമയത്ത് തൃണമൂൽ നടത്തിയത് ചോരക്കളിയായിരുന്നെന്നും രാജ്യം അതിനു സാക്ഷിയായെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും വോട്ടെണ്ണൽ ദിനത്തിൽ ബൂത്ത് പിടിക്കാൻ പാർട്ടി ഗുണ്ടകളെ ഏർപ്പാടാക്കിയെന്നും മോദി ആരോപിച്ചു.

“ബിജെപി പ്രവർത്തകരെ നാമനിർദേശം സമർപ്പിക്കാൻ പോലും അവർ അനുവദിച്ചില്ല, സ്ഥാനാർഥികളായവരെ പ്രചാരണം നടത്താനും അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് ദിനങ്ങളിലും പിന്നീട് വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കി.” -മോദി പറഞ്ഞു.

ഇതിനു മറുപടിയായി പ്രധാനമന്ത്രി സംസ്ഥാനത്തെ അപമാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളിൽ ബിജെപി 20 തൃണമൂൽ പ്രവർത്തകരെ കൊലപ്പെടുത്തിയെന്നും മമത പറഞ്ഞു. ‘ഇന്ത്യ’ മുന്നണി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ബിജെപിയുടെ അന്ത്യം അടുത്തെന്നും മമത തുറന്നടിച്ചു.

പൊതുതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് മാസങ്ങൾ മാത്രമാണ്. ജയിക്കാനായി നിങ്ങൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുന്നു. എന്നാൽ ഇത്തരം പ്രവൃത്തികളിലൂടെയോ വർഗീയ രാഷ്ട്രീയം കൊണ്ടോ ജനത്തെ കബളിപ്പിക്കാമെന്ന് നിങ്ങൾ കരുതേണ്ടെന്നും മമത പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിനെ മാറ്റിയതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും മമത കൂട്ടിച്ചേർത്തു.

ബംഗാളിൽ ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ അക്രമങ്ങളിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ. വോട്ടെണ്ണൽ ദിനമായ ജൂലൈ 11നു മാത്രം 18 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോൾ ചെയ്തതിൽ 51.5 ശതമാനം വോട്ടും തൃണമൂൽ കോൺഗ്രസ് സ്വന്തമാക്കി. ബിജെപി 23 ശതമാനം വോട്ട് നേടി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...