Friday, October 16, 2026
HomeElectionതുടർച്ചയായ മൂന്നാം തവണ സർക്കാർ ഉണ്ടാക്കാൻ പോവുകയാണ് ബിജെപി; വാരാണസിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് മോദി

തുടർച്ചയായ മൂന്നാം തവണ സർക്കാർ ഉണ്ടാക്കാൻ പോവുകയാണ് ബിജെപി; വാരാണസിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് മോദി

Published on

മൂന്നാംതവണയും സർക്കാർ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ജനാധിപത്യത്തിൻ്റെ വിജയമാണെന്നും ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ വാരാണസിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

നിങ്ങളുടെ സ്നേഹത്തിനും ആശിർവാദത്തിനും നന്ദി. ഇന്ന് മംഗളമായൊരു ദിനമാണ്. തുടർച്ചയായ മൂന്നാം തവണ സർക്കാർ ഉണ്ടാക്കാൻ പോവുകയാണ് ബിജെപി. ജനം എന്നിൽ വിശ്വസിച്ചു. ഇത് ജനാധിപത്യത്തിൻ്റെ വിജയമാണ്. മൂന്നാമതും അധികാരത്തിലേറാൻ കഴിഞ്ഞത് ചരിത്രമാണ്.

ആന്ധ്രപ്രദേശ്, ഒഡിഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞു. അവിടെയെല്ലാം വീണ്ടും എൻഡിഎ സീറ്റുകൾ തൂത്തുവാരി. തെലങ്കാനയിൽ ബിജെപി സീറ്റ് വർധിപ്പിച്ചു. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ വിജയം നേടാനായെന്നും മോദി പറഞ്ഞു.

കേരളത്തിലെ സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിലെ പ്രവർത്തകർ പാർട്ടിക്കായി പോരാടി, പീഡനങ്ങൾക്കിടയിലും അവർ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. കേരളത്തിലെ പ്രവർത്തകരുടെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ് സുരേഷ് ഗോപി വിജയിച്ചത്, മോദി പറഞ്ഞു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this