Monday, October 19, 2026
HomeTOP NEWSKERALAതിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം

Published on

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം.വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്.

‘തിങ്കളാഴ്ച രാത്രി മരുന്ന് വാങ്ങാനായി ഇറങ്ങിയതായിരുന്നു ഞാൻ. എന്റെ വീട്ടിൽ നിന്ന് അയ്യങ്കാളി റോട്ടിലൂടെ കേറി മെയിൻ റോഡിലേക്ക് പോകാമെന്ന് വിചാരിച്ചു. അപ്പോഴാണ് കൈയിൽ പണമില്ലെന്ന് അറിയുന്നത്. വീണ്ടും തിരിച്ച് വീട്ടിലേക്ക് മൂലവിള ജംഗ്ഷനിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വീട്ടിലേക്ക് കേറാനായി വണ്ടി ഒതുക്കിയപ്പോഴാണ് അജ്ഞാതൻ നെഞ്ചത്ത് ആക്രമിക്കുന്നത്. വേദനിച്ച ഉടൻ അയാളുടെ കൈതട്ടിമാറ്റിയപ്പോൾ ആക്രമിച്ചാൽ നീ എന്ത് ചെയ്യുമെടീ എന്ന് ചോദിച്ച് മുടിയിൽ കുത്തിപ്പിടിച്ച് ചുമരിൽ കൊണ്ടുപോയി ഉരച്ച് വലിച്ചിഴച്ചു. അപ്പോഴേക്കും ഉറക്കെ നിലവിളിച്ചു. പക്ഷേ ആരും വന്നില്ല. തൊട്ടടുത്ത ഫെബ കമ്പ്യൂട്ടേഴ്‌സിലെ സെക്യൂരിറ്റിയും തൊട്ടടുത്തെ വീട്ടിലെ രണ്ട് സ്ത്രീകളും ജനൽ വഴി നോക്കി നിൽക്കുകയല്ലാതെ സഹായിക്കാൻ വന്നില്ല. ഒരു കല്ലെടുത്ത് തിരിച്ച ആക്രമിച്ച് വേഗം വീടിനുള്ളിലേക്ക് കയറി കതകടച്ച് മകളോട് കാര്യം പറഞ്ഞു.

ഉടൻ ഗൂഗിൾ ചെയ്ത് പേട്ട സ്റ്റേഷനിൽ വിവരമറിയിച്ചു. എന്നാൽ പൊലീസുകാരൻ പലതവണ എവിടെയാണ് താമസം, ആരാണ് എന്ന് മാത്രം ചോദിച്ചുകൊണ്ടിരുന്നു. അപ്പോൾ മകളോട് ഞാൻ പറഞ്ഞു എന്നെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടുപോകണം, എന്റെ ബോധം പോയാൽ എന്നെ തൂക്കിയെടുത്തുകൊണ്ടു പോകാൻ ബുദ്ധിമുട്ടാകും എന്ന്. ആരുടേയും സഹായമില്ലാതെ തന്നെ മകൾ എന്നെയും ഇരുത്തി സ്‌കൂട്ടറിൽ ആശുപത്രിയിൽ കൊണ്ടുപോയി. വീണ്ടും പേട്ട സ്റ്റേഷനിൽ നിന്ന് ഫോൺ വന്നു. മകളോട് സ്‌റ്റേഷനിലെത്തി സ്‌റ്റേറ്റ്‌മെന്റ് എഴുതി തരാൻ പറഞ്ഞു. അപ്പോൾ മകൾ പറഞ്ഞു അമ്മ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയിൽ അമ്മയെ ആശുപത്രിയിൽ ഒറ്റയ്ക്കാക്കി വരില്ലെന്ന്. പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതിയുമായി സമീപിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ നാളെ മറ്റൊരാൾക്കോ എന്റെ മകൾക്കോ ഈ ഗതി വരരുതെന്ന് വിചാരിച്ച് കമ്മീഷ്ണർ ഓഫിസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പേട്ട സ്റ്റേഷനിൽ നിന്ന് ഒരു വനിതാ ഓഫിസറെത്തി മൊഴി എടുത്തു’- യുവതി പറഞ്ഞു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this