Tuesday, October 20, 2026
HomeTOP NEWSKERALAതിരുവനന്തപുരത്ത് കുട്ടികളെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച സംഭവത്തിൽ നടപടി ആരംഭിച്ചു

തിരുവനന്തപുരത്ത് കുട്ടികളെ കഞ്ചാവ് കടത്തിന് ഉപയോഗിച്ച സംഭവത്തിൽ നടപടി ആരംഭിച്ചു

Published on

കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് പൊലീസിന് റിപ്പോർട്ട് കൈമാറി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് നീക്കം.അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറാണ് തമ്പാനൂർ പൊലീസിന് റിപ്പോർട്ട് നൽകിയത്. ഒളിവിൽ കഴിയുന്ന സ്ത്രീക്ക് ഹാജരാകാൻ നോട്ടീസ് നൽകും. 90 കിലോയിലധികം കഞ്ചാവായിരുന്നു തിരുവനന്തപുരം ജഗതിയിൽ പിടിച്ചത്.

ഒഡീഷയിലെ ഗോപാൽപുരിൽ നിന്ന് കഞ്ചാവ് വാങ്ങി കുട്ടികളെ മറയാക്കിയാണ് പ്രതികൾ തിരുവനന്തപുരത്തേയ്ക്ക് കഞ്ചാവ് കടത്തിയത്. ജഗതി സ്വദേശി അഖിൽ, മാറനല്ലൂർ കരിങ്ങൽ വിഷ്ണു ഭവനിൽ വിഷ്ണു, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള പുത്തൻ വീട്ടിൽ ചൊക്കൻ രതീഷ്, തിരുവല്ലം കരിങ്കടമുകൾ ശാസ്താഭവനിൽ ആർ. രതീഷ് എന്നിവരാണ് കേസിലെ പ്രതികൾ. മേയ് 7നായിരുന്നു പ്രതികൾ എക്സൈസിന്റെ പിടിയിലായത്.

പ്രതികളിലൊരാളായ വിഷ്ണുവിന്റെ ഭാര്യയും മൂന്നു കുട്ടികളുമായാണ് സംഘം കേരളത്തിൽ നിന്ന് പോയത്. ഗോപാൽപുർ ബീച്ചിൽ ഭാര്യയെയും കുഞ്ഞുങ്ങളെയും ഇറക്കി നിറുത്തിയിട്ട് കഞ്ചാവ് വാങ്ങി. പിന്നീട് ഇവരെ വാഹനത്തിൽ കയ​റ്റി മടങ്ങി. സ്ത്രീയും കുട്ടികളുമുണ്ടെങ്കിൽ വാഹനപരിശോധനയിൽ നിന്ന് രക്ഷപ്പെടാമെന്ന് പ്രതികൾ കണക്കുകൂട്ടിയിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണ സംഘം പ്രതികളെ പിന്തുടർന്ന് കണ്ണേ​റ്റുമുക്കിൽ വച്ച് പിടികൂടിയത്.

തിരുവനന്തപരും ജില്ലയിലേയ്ക്ക് പ്രവേശിച്ചതോടെ സ്ത്രീയെയും കുട്ടികളെയും വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. സംഘം ഒഡീഷയിൽ നിന്ന് ആദ്യമായല്ല കഞ്ചാവ് കടത്തുന്നതെന്നാണ് എക്‌സൈസ് കണ്ടെത്തൽ

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this