തിരുവനന്തപുരത്ത് എൽഡിഎഫിന് സിനിമാ താരം സുധീർ കരമന സ്ഥാനാർഥി. ഇടതു സ്വതന്ത്രനായി സുധീറിനെ മത്സരിപ്പിക്കാൻ ധാരണ. ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സിപിഐഎം മുൻകൈയെടുത്താണ് സുധീറിനെ മത്സരിപ്പിക്കാനുള്ള നീക്കം. സുധീർ കരമന മത്സരിക്കുന്നതിന് സമ്മതം മുളിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ജനാധിപത്യ കേരള കോൺഗ്രസ് മത്സരിക്കുന്ന സെൻട്രൽ സീറ്റിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ സിപിഐഎമ്മിന് കടുത്ത
അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തേ, സുരേന്ദ്രൻപിളളയെ ഇടത് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ടായിരുന്നല്ലെങ്കിലും ജനാധിപത്യ കേരളാ കോൺഗ്രസിന് ഇതിൽ സമ്മതം ഉണ്ടായിരുന്നില്ല. ആന്റണി രാജുവിന് മത്സരിക്കാൻ അയോഗ്യത കൽപ്പിക്കപ്പെട്ടതോടെയാണ് സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ടായത്.


