Friday, October 9, 2026
HomeEDUCAIONതിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും; ഇതുവരെ പ്രവേശനം കിട്ടിയത് 3,22,147 കുട്ടികൾക്ക്

തിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും; ഇതുവരെ പ്രവേശനം കിട്ടിയത് 3,22,147 കുട്ടികൾക്ക്

Published on

സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. 3,22,147 കുട്ടികൾക്ക് പ്രവേശനം കിട്ടി. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്‌ച പൂർത്തിയായി. മെറിറ്റിൽ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉൾപ്പെടുത്തി സപ്ലിമെൻ്ററി അലോട്മെൻ്റ് നടത്തും.

ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയർസെക്കൻഡറി വകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കാത്തവർ സ്‌കൂളുകളിൽ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തവരെയും തുടർന്നുള്ള അലോട്മെൻ്റുകളിൽ പരിഗണിക്കില്ല. പുതിയ അപേക്ഷ നൽകാനും സപ്ലിമെൻ്ററി ഘട്ടത്തിൽ അവസരമുണ്ട്.

ഭിന്നശേഷിക്കാർക്ക് അധികമായി അനുവദിച്ച സീറ്റുകൾ ഉൾപ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റുകൾ 3,09,142 ആണ്. മുഖ്യ അലോട്മെൻ്റിൽ ഇതിൽ 3,05,554 സീറ്റുകളാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, 37,634 കുട്ടികൾ അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേർന്നില്ല. ഈ സീറ്റുകളും മുഖ്യഘട്ടത്തിൽ മിച്ചമുണ്ടായിരുന്ന 3,588 സീറ്റുകളും ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്മെന്റ്.

ഏകജാലകംവഴി മെറിറ്റിൽ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളിൽ ചേർന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളിൽ പ്രവേശനം നേടിയവർ: സ്പോർട്സ് ക്വാട്ട 4,333, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (എം.ആർ.എസ്.)- 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട 19,192, അൺഎയ്ഡഡ്- 10,583. ആകെ- 3,22,147.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this