Sunday, October 11, 2026
HomeFEATUREDതാമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ ;ചുരം വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു

താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ ;ചുരം വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു

Published on

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ. ചുരം വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളിൽ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഫയർ ഫോഴ്‌സും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചുരത്തിൽ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തിൽ വാഹനങ്ങൾ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു.

ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. ജില്ലാ കളക്ടർ, എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുൾപ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചുരത്തിലുണ്ടായത് വളരെ വലിയ മണ്ണിടിച്ചിലാണെന്നും പാറകൾ ഉൾപ്പെടെ നിലംപൊത്തിയത് ഗൗരവത്തോടെ കാണണമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ഗതാഗതം ഇന്ന് പൂർണമായി പുനസ്ഥാപിക്കാൻ സാധ്യതയില്ല. കുടുങ്ങിയ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാൻ മാത്രമുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടന്നുവരുന്നത്. ചുരം താത്ക്കാലികമായി അടച്ചിട്ട് പാറകൾ പൂർണമായി പൊട്ടിച്ച് നീക്കുന്ന കാര്യത്തിൽ ഉൾപ്പെടെ നാളെ മാത്രമേ തീരുമാനമുണ്ടാകൂ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this