Wednesday, October 14, 2026
HomeTOP NEWSKERALAതപാൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി: ജി. സുധാകരനെതിരെ കേസെടുത്ത് പോലീസ്

തപാൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി: ജി. സുധാകരനെതിരെ കേസെടുത്ത് പോലീസ്

Published on

തപാൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർദേശപ്രകാരം ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോൾ ഐപിസി 465,468,471 വകുപ്പുകളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ഗുരതരമായ ആരോപണമാണ് വെളിപ്പെടുത്തലിലിലൂടെ സുധാകരനെതിരെ ഉയർന്നത്. 1989-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സർവീസ് സംഘടനാ അംഗങ്ങളിൽനിന്ന് ലഭിച്ച തപാൽ വോട്ടുകൾ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽവെച്ചു തുറന്നുനോക്കിയിട്ടുണ്ടെന്നും തിരുത്തിയിട്ടുണ്ടെന്നുമാണ് ബുധനാഴ്‌ച അദ്ദേഹം ആലപ്പുഴയിൽ പ്രസംഗിച്ചത്. എൻജിഒ യൂണിയൻ്റെ പൂർവകാല നേതാക്കളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു പ്രസംഗം.

സുധാകരന്റെ വെളിപ്പെടുത്തലിനെ സിപിഎമ്മും അന്നത്തെ സ്ഥാനാർഥി കെ.വി. ദേവദാസും തള്ളിപ്പറഞ്ഞു. അതോടെ വ്യാഴാഴ്‌ച ചേർത്തല കടക്കരപ്പള്ളിയിൽ സിപിഐയുടെ ചടങ്ങിൽ അദ്ദേഹം മലക്കംമറിയുകയും ചെയ്തു. ‘പാർട്ടി ഓഫീസിൽ ആരും ബാലറ്റ് തുറന്നിട്ടുമില്ല, തിരുത്തിയിട്ടുമില്ല. പോസ്റ്റൽ ബാലറ്റ് പരിശോധിക്കുന്ന രീതി പാർട്ടിയിലില്ല. അല്പം ഭാവന കലർത്തി പറഞ്ഞുവെന്നു മാത്രം’ എന്ന് സുധാകരൻ തിരുത്തി പറഞ്ഞു.

‘കെഎസ്‌ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയിൽനിന്ന് പാർലമെന്റിലേക്കു മത്സരിച്ചപ്പോൾ ജില്ലാകമ്മിറ്റി ഓഫീസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങൾ തിരുത്തി. ഇനി എൻ്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല’ എന്നായിരുന്നു സുധാകരൻ ആദ്യം പറഞ്ഞത്. പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ സുധാകരൻ്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this