Sunday, October 11, 2026
HomeTOP NEWSINDIAതണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്‌ഥാനത്തിന്റെ ബ്രാൻഡിങ് വേണ്ട - കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര

തണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്‌ഥാനത്തിന്റെ ബ്രാൻഡിങ് വേണ്ട – കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര

Published on

മയക്കുവെടി വച്ചു പിടികൂടിയതിനു പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന് ഒരു പ്രത്യേക സംസ്‌ഥാനത്തിന്റെ ബ്രാൻഡിങ് വേണ്ടെന്നു കർണാടക വനംമന്ത്രി ഈശ്വർ ഖന്ദ്ര. വന്യമൃഗങ്ങളെ ഒരു സംസ്‌ഥാനത്തിനോടു ചേർത്ത് ബ്രാൻഡ് ചെയ്യുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരിടത്തുനിന്നു പിടിച്ച് റേഡിയോ കോളർ വച്ചെന്നു കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ചുവിട്ടത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഉൾപ്പെടെ കേരള വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച ചെയ്യുമെന്നും ഈശ്വർ ഖന്ദ്ര വ്യക്തമാക്കി.

കേരള വനംവകുപ്പ് തണ്ണീർക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഒരു ആനയുടെ വിലപ്പെട്ട ജീവൻ നഷ്ടമായതിൽ കർണാടക അനുശോചിക്കുന്നെന്നും എവിടെ, ആർക്കാണു പിഴവ് പറ്റിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ഒരുമിച്ച് നിലച്ചതു മൂലമാണെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇടതു തുടയിലുണ്ടായിരുന്ന മുറിവ് പഴുത്ത് ആന്തരിക അവയവങ്ങളിലേക്ക് പടർന്നതും മരണകാരണമായി. വെള്ളിയാഴ്ച്‌ച മാനന്തവാടിയിൽനിന്നു പിടികൂടി ബന്ദിപ്പൂരിലെ രാമപുരയിലെത്തിച്ച തണ്ണീർക്കൊമ്പൻ, ശനിയാഴ്‌ച പുലർച്ചെയാണ് ചരിഞ്ഞത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this