Sunday, October 11, 2026
HomeFEATUREDഡൽഹി ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം അതിരൂക്ഷം:അടിയന്തരാവശ്യങ്ങൾക്കുള്ള ഓക്സിജൻ പോലും ലഭ്യമല്ലാത്ത അവസ്ഥ

ഡൽഹി ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം അതിരൂക്ഷം:അടിയന്തരാവശ്യങ്ങൾക്കുള്ള ഓക്സിജൻ പോലും ലഭ്യമല്ലാത്ത അവസ്ഥ

Published on

ഡൽഹി ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം അതിരൂക്ഷം. ഡിസ്‌ചാർജ് ചെയ്യാൻ കഴിയുന്ന രോഗികളെയൊക്കെ ഡിസ്‌ചാർജ് ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയതായി ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. നോയിഡ കൈലാഷ് ആശുപത്രിയിൽ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് നിർത്തി.വിവിധ ആശുപത്രികൾ തങ്ങൾക്ക് മണിക്കൂറുകൾ പിടിച്ചുനിൽക്കാനുള്ള ഓക്സിജൻ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങൾക്കുള്ള ഓക്സിജൻ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഓസ്കിജൻ ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ ശാന്തിമുകുന്ദ് ആശുപത്രിയിൽ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പല ആശുപത്രികളും ഓക്സിജൻ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഉത്തരവു നൽകിയിട്ടുണ്ട്.ഡൽഹി ആശുപത്രികളിലെ കിടക്കകൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇനി ആകെ 29 ഐസിയുകൾ മാത്രമാണ് ഡൽഹിയിൽ ഉള്ളത്. സർക്കാർ ആശുപത്രികളിലൊന്നിൽ പോലും ഒരു കൊവിഡ് കിടക്ക പോലും ഒഴിവില്ല.വിവിധ ആശുപത്രികൾ തങ്ങൾക്ക് മണിക്കൂറുകൾ പിടിച്ചുനിൽക്കാനുള്ള ഓക്സിജൻ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങൾക്കുള്ള ഓക്സിജൻ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഓസ്കിജൻ ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ ശാന്തിമുകുന്ദ് ആശുപത്രിയിൽ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പല ആശുപത്രികളും ഓക്സിജൻ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this